Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

നട്ടെല്ലില്ലെ തകരാറ് പരിഹരിക്കാൻ ഗർഭപാത്രത്തിനകത്ത് വച്ച് നടത്തിയ സങ്കീർണ ശസ്ത്രക്രിയ വിജയകരം; യുഎഇയ്ക്കും ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞു കൊളംബിയൻ ദമ്പതികൾ

Web Desk by Web Desk
Sep 15, 2023, 12:41 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അബുദാബി:  അമ്മയുടെ ഉദരത്തിൽ ഗർഭാവസ്ഥയിൽ ശസ്ത്രക്രിയക്ക് വിധേയയായ ശിശു രണ്ടു മാസത്തിനു ശേഷം ജീവിതത്തിലേക്ക്. നട്ടെല്ലിലെ തകരാർ പരിഹരിക്കാൻ സങ്കീർണ്ണ ശസ്ത്രക്രിയയ്ക്ക് വിധേയയായ കൊളംബിയൻ ദമ്പതികളുടെ കുട്ടിയാണ് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് പിറന്നത്. സങ്കീർണ്ണ മെഡിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്നതിലെ യുഎഇയുടെ വൈദഗ്ദ്യത്തിന്റെ തെളിവായി മാറുകയാണ് കുഞ്ഞു മറിയത്തിന്റെ പിറവിയും മെച്ചപ്പെട്ട ആരോഗ്യനിലയും.

enlite ias final advt

ഗർഭാവസ്ഥയുടെ 24 ആം ആഴ്ചയിൽ ശസ്ത്രക്രിയക്ക് വിധേയയായ ശിശു ഗർഭപാത്രത്തിൽ ആഴ്ചകളോളം തുടർന്ന് 37 ആം ആഴ്ചയാണ് ജനിച്ചത്. കുഞ്ഞ് മറിയം വിയോലെറ്റയുടെയും അമ്മ ലിസ് വാലന്റീന പരാ റോഡ്രിഗസിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നും  ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും ഡോക്ടർമാർ അറിയിച്ചു. ഗൈനക്കോളജിസ്റ്റായ ഡോ. ഋതു  നമ്പ്യാരാണ് മറിയത്തിന്റെ പിറവിക്ക് വൈദ്യസഹായം നൽകിയത്. ജനനസമയത്ത് 2.46 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് പിറകിലെ ചർമ്മത്തിൽ ചെറിയ വിടവുണ്ടായിരുന്നു. ന്യൂറോ സർജൻ ഡോ. എസ്സാം എൽഗമൽ ഇത് അടച്ചു. നിയോനാറ്റോളജി ഡയറക്ടർ  ഡോ. ഇവിയാനോ റുഡോൾഫ് ഒസുറ്റയുടെ നേതൃത്വത്തിലുള്ള നവജാത ശിശുക്കളുടെ മെഡിക്കൽ സംഘത്തിന്റെ പരിചരണത്തിലായിരുന്നു രണ്ടാഴ്ച കുഞ്ഞ്.

കുട്ടിയുടെ  ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെന്ന് മെഡിക്കൽ സംഘം അറിയിച്ചു. “കുഞ്ഞിന്റെ മൂത്രാശയം നന്നായി പ്രവർത്തിക്കുന്നു, രണ്ട് കാലുകളുടെയും ചലനം സാധാരണ നിലയിലാണ്. സ്‌പൈന ബൈഫിഡ റിപ്പയറിന് കേടുപാടുകളില്ല. തലച്ചോറിന്റെ അൾട്രാസൗണ്ടും എംആർഐയും സാധാരണ നിലയിലാണ്. അതുകൊണ്ട് ഗർഭാശയത്തിനുള്ളിലെ ശസ്ത്രക്രിയ  വിജയകരമാണെന്നാണ് വിലയിരുത്തൽ. തുടർച്ചയായി ആരോഗ്യ നില പരിശോധിക്കേണ്ടതുണ്ടെങ്കിലും പ്രാരംഭ സൂചകങ്ങൾ പ്രതീക്ഷ നൽകുന്നതാണ്,” സ്പൈന ബൈഫിഡ ശസ്ത്രക്രിയക്ക് നേത്വത്വം നൽകിയ ഡോ. മന്ദീപ് സിംഗ് പറഞ്ഞു.

കൊളംബിയയിലെ കോൾസാനിറ്റാസ് ക്ലിനിക്കിലെ ഡോക്ടർമാരുടെ സംഘവുമായി ബുർജീൽ മെഡിക്കൽ സിറ്റിയിലെ മെഡിക്കൽ സംഘം ബന്ധപ്പെട്ടിട്ടുണ്ട്.  ലിസും ഭർത്താവ് ജേസൺ മാറ്റിയോ മൊറേനോ ഗുട്ടറസും കൊളംബിയയിലെ ബൊഗോട്ടയിൽ തിരിച്ചെത്തിയാൽ കുഞ്ഞിന്റെ  സംരക്ഷണം അവിടത്തെ ഡോക്ടർമാർ ഏറ്റെടുക്കും. പീഡിയാട്രിക് യൂറോളജിസ്റ്റ്, പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരാണ് കുട്ടിയെ പരിശോധിക്കുക. കുടുംബം ഉടൻ  കൊളംബിയയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

“യുഎഇ ഞങ്ങൾക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനമാണ് മരിയം. പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങൾക്ക് ഏറ്റവും നല്ല പരിചരണം നൽകിയതിന് ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഏറെ നന്ദിയുണ്ട്. വരും വർഷങ്ങളിൽ മറിയത്തിന് വൈദ്യസഹായം ആവശ്യമായേക്കാമെങ്കിലും അവളുടെ ആരോഗ്യ നില മെച്ചപ്പെടുത്താൻ സഹായിച്ചതിന് ഏറെ നന്ദിയുണ്ട്,” ലിസ് പറഞ്ഞു.

ReadAlso:

16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച; ഹസ്തദാനം ചെയ്ത് നേതാക്കള്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍

റഷ്യന്‍ യുദ്ധവിമാനം TU-22M3 പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

‘എഐ രംഗത്ത് ലോകത്തെ നയിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട് ‘; പ്രശംസിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ | French President praises India’s AI power

മൂന്ന് മണിക്കൂർ നീണ്ട ഗർഭാശയത്തിലെ ശസ്ത്രക്രിയ; ഇന്ത്യൻ സർജന്റെ ആദ്യ നേട്ടം

മരിയത്തിന്റെ ജനനത്തിലൂടെ മുംബൈയിൽ കുടുംബവേരുകളുള്ള  ഡോ. മന്ദീപ് സിംഗ് സ്‌പൈന ബൈഫിഡ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വംശജനായി. ഡോ. മന്ദീപിന്റെ നേതൃത്വത്തിൽ ബുർജീൽ മെഡിക്കൽ സിറ്റിയിലെ കിപ്രോസ് നിക്കോളെയ്ഡ്‌സ് ഫീറ്റൽ മെഡിസിൻ ആൻഡ് തെറാപ്പി സെന്ററിലെ വിദഗ്ധ സംഘമാണ് ജൂണിൽ ഗർഭസ്ഥ ശിശുവിന്  ശസ്ത്രക്രിയ നടത്തിയത്.  ഗർഭപാത്രത്തിൽ കീറലുണ്ടാക്കി ഗർഭസ്ഥ ശിശുവിനെ അൽപ്പം പുറത്തെടുത്തായിരുന്നു പിറകുവശത്ത് ശസ്ത്രക്രിയ. കുഞ്ഞിന്റെ നട്ടെല്ലിലെ വൈകല്യം പരിഹരിക്കാൻ ഡോക്ടർമാർ കൃത്രിമ പാച്ച് ഉണ്ടാക്കി. ഇതിനു ശേഷം അമ്നിയോട്ടിക് ദ്രാവകം വീണ്ടും ഗർഭ പാത്രത്തിലേക്ക് കുത്തിവച്ച് ഗർഭപാത്രം അടച്ചു. ഗർഭാവസ്ഥയുടെ ശേഷിക്കുന്ന കാലം ഗർഭപാത്രത്തിൽ തന്നെ തുടർന്ന കുഞ്ഞ്  37 ആം ആഴ്ച സ്വാഭാവിക പ്രസവത്തിലൂടെയാണ് പുറത്തെത്തിയത്.

H

സ്‌പൈന ബൈഫിഡ: ഗർഭസ്ഥ ശസ്ത്രക്രിയയുടെ നേട്ടങ്ങൾ  

നട്ടെല്ലിന്റെ അസ്ഥികൾ രൂപപ്പെടാത്തപ്പോൾ സംഭവിക്കുന്ന ജനന വൈകല്യമാണ് സ്‌പൈന ബൈഫിഡ. ഇതിലൂടെ സുഷുമ്‌ന നാഡി അമ്നിയോട്ടിക് ഫ്ലൂയിഡിലേക്ക് തുറക്കപ്പെടുകയും സ്ഥിരം വൈകല്യം സംഭവിക്കുകയും ചെയ്യുന്നു. മലവിസർജ്ജനം, മൂത്രാശയ നിയന്ത്രണം, പക്ഷാഘാതം അല്ലെങ്കിൽ ശരീരത്തിന്റെ കീഴ് ഭാഗത്തെ അവയവങ്ങളിലെ പേശികളുടെ ബലഹീനത എന്നിവയ്ക്ക് ഈ അവസ്ഥ കാരണമാകും. ഗർഭാവസ്ഥയുടെ 19-25 ആഴ്‌ചയ്‌ക്കിടയിൽ നട്ടെല്ലിലെ തകരാർ പരിഹരിക്കാൻ ഗർഭാശയത്തിൽ നടത്തുന്ന സ്‌പൈന ബൈഫിഡ റിപ്പയർ ശസ്ത്രക്രിയയിലൂടെ ജനനശേഷം ശിശുവിന്റെ ആരോഗ്യ നില മെച്ചപ്പെടുത്താനാകുമെന്നതാണ് നിർണ്ണായകം. 1,000 ജനനങ്ങളിൽ ഒരു കുട്ടിക്ക് സ്‌പൈന ബൈഫിഡ വൈകല്യം സംഭവിച്ചേക്കാമെന്നാണ് ശരാശരി കണക്കുകൾ. ഗർഭാവസ്ഥയിലെ സ്‌പൈന ബൈഫിഡ പരിഹാര ശസ്ത്രക്രിയ സ്ഥിരം രോഗശാന്തിയല്ലെങ്കിലും ജനനത്തിനു ശേഷമുള്ള കുട്ടിയുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും. ചികിത്സിക്കാതിരുന്നാൽ ജനനശേഷം കുട്ടിയുടെ കൈകാലുകളുടെ ചലന ശേഷി കുറയുന്നത് ഇതിലൂടെ തടയാനാകും. മറിയത്തിന്റെ നിലവിലെ ആരോഗ്യനില ഈ പ്രതീക്ഷയാണ് നൽകുന്നത്.

ഗർഭാവസ്ഥയിലെ സ്പൈന ബൈഫിഡ റിപ്പയർ എല്ലായിടത്തും എളുപ്പത്തിൽ ലഭ്യമല്ല. ലോകത്താകെ ഈ സങ്കീർണ്ണ ശസ്ത്രക്രിയ നടത്തുന്ന 14 കേന്ദ്രങ്ങളേയുള്ളൂ. ഏഷ്യയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നുമുള്ള ദമ്പതികൾ സാധാരണയായി അമേരിക്കയിലേക്കും യൂറോപ്പിലേക്കും സഞ്ചരിക്കാറാണ് പതിവ്. എന്നാൽ ഇതിന് ഭാരിച്ച ചിലവാണ് വഹിക്കേണ്ടിവരിക. കൊളംബിയയിലെ ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ദമ്പതികൾ ചികിത്സയ്ക്കായി അബുദാബിയിലെത്തിയത്

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

 

Latest News

കെ.എസ്.ഇ.ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം ജി രാജമാണിക്യം ചുമതലയേറ്റു

2025-26 സാമ്പത്തിക വർഷം 1.78 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപാദനം

നെല്ല് സംഭരണം: എസ്ബിഐ, കാനറ വഴിയുള്ള തുക വിതരണം പുനരാരംഭിച്ചു

PM ശ്രീ പദ്ധതിയില്‍ കേരളം അംഗമാണ്, ഒപ്പിട്ടത് ഇടതു സര്‍ക്കാര്‍: മലയിടം തുരുത്ത് ഭൂ പ്രശ്‌നം പരിഹരിച്ചു; മുഖ്യമന്ത്രി വി.ഡി. സതീശന്‍

മുഖ്യമന്ത്രി വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies