പാലക്കാട്: കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി തമിഴ്നാട് ആരോഗ്യ വകുപ്പ്. വാളയാർ, നീലഗിരി ജില്ലയുടെ അതിർത്തിയായ നാടുകാണി ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിലാണ് മെഡിക്കൽ സംഘം പരിശോധന നടത്തുന്നത്.
ഡോക്ടറും നേഴ്സുമാരും ഉൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തുന്നത്. കേരളത്തിൽ നിന്നു വരുന്ന വാഹനങ്ങൾ തടഞ്ഞ് ആർക്കെങ്കിലും പനിയുടെ ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കും. പനി ലക്ഷണം കാണിക്കുന്നവരെ, കേരളത്തിൽ നിന്നു വരുന്നവരാണെങ്കിൽ തിരികെ അയക്കാൻ നിർദ്ദേശിക്കും. ഇവരുടെ ഫോൺ നമ്പർ വാങ്ങി തുടർ അന്വേഷണങ്ങളും നടത്തും.
കുടുംബ വഴക്ക്; മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പിതാവ്, ശേഷം ആത്മഹത്യ ശ്രമം
24 മണിക്കൂറും പരിശോധനയുണ്ടാകുമെന്നു കോയമ്പത്തൂർ ജില്ലാ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അരുണ വ്യക്തമാക്കി. ജില്ലയിലെ 13 അതിർത്തി ചെക്ക് പോസ്റ്റുകളിലും നീലഗിരിയിലെ ഏഴ് ചെക്ക് പോസ്റ്റുകളിലും സമാന രീതിയിൽ മെഡിക്കൽ സംഘം പരിശോധന നടത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















