സംസ്കൃത വൈജ്ഞാനികധാരകളെ ഗവേഷണത്തിലൂടെ പോഷിപ്പിക്കുവാൻ ശ്രമിക്കണമെന്ന് കലാമണ്ഡലം കല്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. ജി. പൗലോസ് പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ നടക്കുന്ന റിസർച്ച് സ്കോളേഴ്സ് മീറ്റിനോടനുബന്ധിച്ച് ‘സംസ്കൃത പഠനം, ഗവേഷണംഃ പ്രാദേശിക മാനങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്ലീനറി സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്കൃതത്തിലുളള ഗവേഷണങ്ങളും പഠനങ്ങളും പ്രോത്സാഹിപ്പിക്കണം. സംസ്കൃത ഭാഷയും സാഹിത്യവും കേരളീയ നവോത്ഥാനത്തിൽ മതേതരവും പുരോഗമനപരവുമായ പങ്ക് നിർവ്വഹിച്ചിട്ടുണ്ട്. സംസ്കൃതത്തിന് പ്രാദേശികമായി ലഭിച്ചിട്ടുളള ഗുണപരമായ പങ്ക് ഗവേഷണങ്ങളിലൂടെ അവതരിപ്പിക്കപ്പെടണം. സംസ്കൃത പഠനത്തെയും ഗവേഷണത്തെയും ആധുനിക മൂല്യവ്യവസ്ഥയുമായി ചേർത്ത് നിർത്തുന്നതിന് പ്രാദേശികമായുളള അതിന്റെ ചരിത്രവും പ്രയോഗത്തിന്റെ മൂർത്ത സന്ദർഭങ്ങളും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ സംസ്കൃതത്തിന്റെ അറിയപ്പെടാതെ കിടന്ന മതാതീതമായ പ്രയോഗ സന്ദർഭങ്ങളും ജനജീവിതത്തിന്റെ വിവിധ മേഖലകളിലെ പ്രാദേശികമായ അറിവ് രൂപങ്ങളുമായി അതിനുണ്ടായിരുന്ന വിനിമയ ബന്ധങ്ങളും കണ്ടെടുക്കേണ്ടത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ്, ഡോ. കെ. ജി. പൗലോസ് പറഞ്ഞു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, ഡോ. സി. രാജേന്ദ്രൻ, ഡോ. ടി. മിനി എന്നിവർ പ്രസംഗിച്ചു.
READ ALSO….സംസ്കൃത സർവ്വകലാശാല : പരീക്ഷ രജിസ്ട്രേഷൻ
സെപ്തംബർ 14 ഉച്ചയ്ക്ക് 12.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയായിരിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. പ്രൊഫ. പി. പവിത്രൻ, പ്രൊഫ. കെ. എ. രവീന്ദ്രൻ, പ്രൊഫ. കെ. ശ്രീലത, ഡോ. ബിജു വിൻസന്റ് എന്നിവർ പ്രസംഗിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം