കൈറോ: ഈജിപ്തിലെ സർക്കാർ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന നിഖാബ് നിരോധിച്ച് സർക്കാർ. 30ന് ആരംഭിക്കുന്ന പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കം മുതൽ പ്രാബല്യത്തിൽ വരും. വിദ്യാഭ്യാസ മന്ത്രി റെഡ ഹെഗാസിയാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്.
വിദ്യാർത്ഥിനികൾക്ക് ശിരോവസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്നും എന്നാൽ അത് അവരുടെ മുഖം മറച്ചാവരുതെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാവ് കുട്ടികളുടെ വസ്ത്രധാരണയെകുറിച്ച് ബോധവാനായിരിക്കണമെന്നും ബാഹ്യ സമ്മർദ്ദമില്ലാതെ അത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിദ്യാഭ്യാസ വകുപ്പ് അന്തിമ തീരുമാനം കൈകൊള്ളാതെ, നിഖാബ് നിരോധനത്തെ പ്രോത്സാഹിപ്പിക്കരുതെന്നും അറിയിപ്പുണ്ട്. മതപരമായ വിശ്വാസവും സുതാര്യമായ വിദ്യാഭ്യാസ അന്തരീക്ഷവും സൃഷ്ടിച്ചെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വഹിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണത്തില്‍ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ചും മന്ത്രി ഹെഗസി പറഞ്ഞു. ശിരോവസ്ത്രം ധരിക്കാനുള്ള പെണ്‍മക്കളുടെ തീരുമാനത്തെക്കുറിച്ച് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കുകയും സമ്മതം നല്‍കുകയും ചെയ്യണം. കൂടാതെ നിഖാബ് ഒഴിവാക്കാനുള്ള തീരുമാനം ബാഹ്യസമ്മര്‍ദം കൊണ്ടായിരിക്കരുത്. സ്വമേധയാ എടുക്കുന്ന തീരുമാനമായിരിക്കണം. പുതിയ തീരുമാനത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് അവബോധം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടറേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി.
സ്‌കൂള്‍ യൂണിഫോമിന്റെ കാര്യത്തിലും മന്ത്രാലയം പുതിയ തീരുമാനമെടുത്തിട്ടുണ്ട്. സ്‌കൂള്‍ ബോര്‍ഡ്, ട്രസ്റ്റികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുമായി സഹകരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനുയോജ്യമായ യൂണിഫോം തീരുമാനിക്കും. ഓരോ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷവും യൂണിഫോം പരിഷ്‌കരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















