മസ്കറ്റ്: ലിബിയയിലേക്ക് അടിയന്തര മാനുഷിക സഹായം അയക്കാൻ ഒമാൻ ഭരണാധികാരിയുടെ ഉത്തരവ്. വെള്ളപ്പൊക്കം മൂലം ലിബിയയിലുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
കിഴക്കൻ ലിബിയയിൽ നാശം വിതച്ച വെള്ളപ്പൊക്കത്തെ നേരിടാൻ നടത്തിയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് ലിബിയയിലേക്ക് അടിയന്തര മാനുഷിക സഹായം അയയ്‌ക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് രാജകീയ നിർദ്ദേശം പുറപ്പെടുവിച്ചത്.
also read.. ഫാ. സുനി പടിഞ്ഞാറേക്കരയ്ക്ക് മിസോറി സിറ്റിയുടെ ആദരം
ഒമാനും ലിബിയയും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ പശ്ചാത്തലത്തിലും പ്രകൃതിദുരന്തങ്ങൾ നേരിടുന്നവർക്ക് സഹായഹസ്തം നീട്ടാനുള്ള ഒമാന്റെ താൽപ്പര്യത്തിന്റെ പ്രകടനമായുമാണ് ഒമാൻ ഭരണകൂടത്തിന്റെ ഈ നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം