ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ആറ്റ് ലി-ഷാരൂഖ് ചിത്രം ജവാൻ. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ആഗോള തലത്തിൽ 531 കോടി രൂപ ജവാൻ കളക്ട് ചെയ്തു. ആദ്യമായാണ് ഒരു ഹിന്ദി ചിത്രം ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നത്.
നയൻതാരയാണ് നായികവേഷം ചെയ്യുന്നതെങ്കിലും സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളായി നിരവധിപ്പേരുണ്ട്. ഇവരിൽ ഒരാളാണ് പ്രിയാമണി. നയൻതാര നായികയായ ചിത്രത്തിൽ ദീപിക പദുകോണും അതിഥിതാരമായി എത്തുന്നു.
ആക്ഷൻ രംഗങ്ങളിൽ മികച്ച പ്രകടനമാണ് പ്രിയാമണി കാഴ്ച വച്ചത്. ഷാരൂഖ് ഖാനൊപ്പമുള്ള പ്രിയാമണിയുടെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ചെന്നൈ എക്സ്പ്രസ് എന്ന സിനിമയിൽ ഷാരൂഖിനൊപ്പം ഡാൻസ് നമ്പറിൽ പ്രിയാമണി ചുവട് വച്ചിട്ടുണ്ട്.
വർഷങ്ങൾക്കിപ്പുറം വീണ്ടും ഷാരൂഖിനൊപ്പം ജവാനിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് പ്രിയാമണിയിപ്പോൾ. ഒരു ഗാനരംഗത്തിൽ അഭിനയിക്കവെ ഉണ്ടായ സംഭവമാണ് പ്രിയാമണി പങ്കുവച്ചത്.
ഷാരൂഖിന് പിന്നിലാണ് താൻ നിന്നിരുന്നത്. ഇത് കണ്ട ഷാരൂഖ് നീ പിന്നിൽനിന്ന് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. എനിക്കറിയില്ല സർ, അവർ എന്നെ പിന്നിലാണ് നിർത്തിയതെന്ന് ഞാൻ മറുപടി നൽകി. അത് വേണ്ടെന്ന് പറഞ്ഞ ഷാരൂഖ് എന്റെ കൈ പിടിച്ച് അദ്ദേഹത്തിന് അടുത്തുനിർത്തിച്ചു.
also read.. ആശങ്കയിൽ നിപ്പ ; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
ഈ പെൺകുട്ടി എനിക്കരികിൽ വേണം, കൊറിയോഗ്രഫി എന്താണെന്ന് ഞാൻ നോക്കുന്നില്ല. ഇവൾ ചെന്നൈ എക്സ്പ്രസ് മുതൽ എന്റെ ഡാൻസ് ടീച്ചറാണ്. നമുക്കങ്ങനെ ചെയ്യാം എന്ന് കൊറിയോഗ്രാഫർ ഷോബി മാസ്റ്ററോടും സംവിധായകൻ ആറ്റ് ലിയോടും അദ്ദേഹം പറഞ്ഞു.
ഓരോ ചുവടുകളിലും ഷാരൂഖ് എന്നോട് അഭിപ്രായം ചോദിച്ചിരുന്നു- പ്രിയാമണി വ്യക്തമാക്കി. പ്രിയാമണിയുടെ വാക്കുകൾ ഇതിനകം ഷാരൂഖ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സഹപ്രവർത്തകരോട് എപ്പോഴും നല്ല രീതിയിൽ പെരുമാറുന്ന ഷാരൂഖിനെക്കുറിച്ച് നിരവധി താരങ്ങൾ നേരത്തെയും സംസാരിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം