കൊച്ചി: നിക്ഷേപകര്‍ക്ക് സുരക്ഷിത വരുമാനം നേടാന്‍ സുവര്‍ണാവസരമൊരുക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടിനെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ച ‘സോനെ കാ രിഷ്ത’ ക്യാമ്പയിന് ശ്രദ്ധേയമാകുന്നു. ഈ സ്വര്‍ണനിക്ഷേപ പദ്ധതിയുടെ മികച്ച ആകര്‍ഷണ ഘടകങ്ങളെ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ മനസ്സിലാകുന്ന തരത്തിലാണ് ക്യാമ്പയിന് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പ്രധാനമായും സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ നിക്ഷേപ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ഓണ്‍ലൈന്‍ ക്യാമ്പയിന് പുരോഗമിക്കുന്നത്. സ്വര്‍ണത്തോടുള്ള ഇഷ്ടം എങ്ങനെ ആകര്‍ഷകമായ നിക്ഷേപമാക്കി മാറ്റാമെന്നുള്ള സന്ദേശങ്ങളാണ് ക്യാമ്പയിന്റെ ഉള്ളടക്കം.കഴിഞ്ഞ ഏഴു വര്‍ഷത്തെ സ്വര്‍ണ വില ഉയര്‍ച്ചയുടെ കണക്കുകൾ നിരത്തിക്കൊണ്ട് നിക്ഷേപ പദ്ധതിയുടെ ലാഭസാധ്യത ക്യാമ്പയിന് വരച്ചുകാട്ടുന്നു. തുടക്ക നിക്ഷേപത്തിനു 2.50 ശതമാനം നിരക്കില്‍ ആകര്‍ഷകമായ പലിശ ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.
read also….ഭാര്യ പോയത് കാമുകനൊപ്പം, തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകി ഭര്‍ത്താവ്; വട്ടംകറങ്ങി പോലീസ്
സോവറിന്‍ ഗോള്‍ഡ് ബോണ്ട് നിക്ഷേപ നപടികളും ഫെഡറല്‍ ബാങ്ക് ലഘൂകരിച്ചിട്ടുണ്ട്. ഗ്രാമിന് 5,923 രൂപയാണ് ഇഷ്യൂ നിരക്ക്. മൊബൈല്‍, നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായാണ് പദ്ധതിയില്‍ ചേരുന്നതെങ്കില്‍ 50 രൂപയുടെ ഇളവു ലഭിക്കും. ഫെഡറല്‍ ബാങ്ക് ശാഖകളില്‍ നേരിട്ടെത്തിയും നിക്ഷേപിക്കാം. സെപ്തംബര്‍ 15 വരെ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം