ഭാര്യ പോയത് കാമുകനൊപ്പം, തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകി ഭര്‍ത്താവ്; വട്ടംകറങ്ങി പോലീസ്‌

google news
pthm

പത്തനംതിട്ട: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്ന തരത്തിൽ ഭർത്താവ് പരാതി നൽകിയതോടെ വലഞ്ഞത് പോലീസ്. ഭാര്യയെയും മൂന്ന് വയസ്സുള്ള മകളെയും മാരകായുധങ്ങളുമായിവന്ന അക്രമി സംഘം തട്ടിക്കൊണ്ടുപോയെന്ന് തിരുമൂലപുരം സ്വദേശിയാണ് പോലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാത്രി തട്ടുകടയിൽ ഭക്ഷണം കഴിച്ച് സ്കൂട്ടറിൽ മടങ്ങുമ്പോൾ കാറിലെത്തിയ സംഘം ഭാര്യയെയും മകളെയും തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഇയാളുടെ പരാതി.

chungath 2

ഇതോടെ ജില്ലയിലെ പോലീസുകാർ രാത്രി മുഴുവൻ തിരച്ചിൽ നടത്തി.തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ ചെങ്ങന്നൂർ സ്വദേശി പ്രിന്റു പ്രസാദി (32)-നൊപ്പം യുവതിയെയും കുഞ്ഞിനെയും പോലീസ് കണ്ടെത്തി. ചോദ്യംചെയ്യലിൽ യുവതിയും പ്രിന്റുവും വർഷങ്ങളായി അടുപ്പത്തിലാണെന്ന് വ്യക്തമായി. തിങ്കളാഴ്ച രാവിലെ മകളുമായി സ്വന്തം ഇഷ്ടപ്രകാരം പ്രിന്റുവിനൊപ്പം പോവുകയായിരുന്നു. കുറ്റൂരിലെ സ്വകാര്യ കമ്പനിയിൽ മുമ്പ് ജോലിചെയ്തിരുന്ന ഇരുവരും പലവട്ടം മാസങ്ങളോളം ഒരുമിച്ച് താമസിച്ചിട്ടുണ്ട്.

Also read : മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു

ഏതാനും മാസംമുമ്പ് കണ്ണൂർ ചേളകത്ത് കാമുകനൊപ്പം കഴിയുന്നതിനിടെ പോലീസ് ഇടപെട്ട് ഭർത്താവിന്റെ വീട്ടിലേക്ക് അയച്ചിരുന്നു. ഭാര്യ സ്വമേധയാ പോയതാണെന്ന് പറഞ്ഞാൽ പോലീസ് ഇടപെടൽ ഊർജിതമാകില്ലെന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയെന്ന പരാതി നൽകിയതെന്നാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്. ചൊവ്വാഴ്ച രാത്രിയോടെ യുവതിയെയും കുട്ടിയെയും കോടതിയിൽ ഹാജരാക്കി. കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യം എന്നറിയിച്ചതോടെ യുവതിയെയും കുഞ്ഞിനെയും പ്രിന്റുവിനൊപ്പം വിട്ടയച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം