മസ്കത്ത്: ഒമാനില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. അൽ ദാഹിറ ഗവര്‍ണറേറ്റിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്.
പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. കൂടാതെ രാജ്യത്തെ വിദേശ കുടിയേറ്റ സ്ഥിര താമസനിയമം ലംഘിച്ചതിനെതിരെയും റോയൽ ഒമാൻ പൊലീസ് ഇവർക്കെതിരെ കേസ് എടുത്തതായും അൽ ദഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
also read.. നിപ ആശങ്കയിൽ കേരളക്കര : മൂന്ന് ജില്ലകൾക്കും ജാഗ്രതാ നിർദേശം
അൽ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തിൽ നിന്നാണ് അഞ്ചു പ്രവാസികളെയും അൽ ദഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരായ നിയമ നടപടികൾ പൂർത്തീകരിച്ചുവരുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും അൽ ദഖിലിയ ഗവർണറേറ്റിൽ ഏഷ്യൻ പൗരത്വമുള്ള മൂന്നു സ്ത്രീകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന കേസില്‍ തന്നെയാണ് ഈ മൂന്ന് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ വിദേശ കുടിയേറ്റ സ്ഥിര താമസനിയമം ലംഘിച്ചതിനെതിരെയും റോയൽ ഒമാൻ പൊലീസ് ഇവർക്കെതിരെ കേസ് എടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം