അയര്‍ലണ്ടിലെ ഭവനമേഖലയില്‍ കൂടുതല്‍ വീടുകള്‍,എങ്കിലും വില കുറയുന്നില്ല

ഡബ്ലിന്‍ : ഭവന മേഖലയില്‍ ഈ വര്‍ഷം അവസാനത്തോടെ 30,000-ലധികം പുതിയ വീടുകള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് ബാങ്കിംഗ് ആന്‍ഡ് പേയ്മെന്റ് ഫെഡറേഷന്റെ പുതിയ വെളിപ്പെടുത്തല്‍.

അതേസമയം സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 7,400 യൂണിറ്റുകളില്‍ താഴെ മാത്രമാണ് പൂര്‍ത്തിയായതെന്നാണ്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.5 ശതമാനം കുറവാണിത്.

അപ്പാര്‍ട്ട്‌മെന്റ് പൂര്‍ത്തീകരണത്തില്‍ ഏകദേശം 19% ഇടിവുണ്ടായതാണ് ഇതിന് കാരണമെന്ന് ബിപിഎഫ്‌ഐ അറിയിച്ചു.

വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, 14,100 വീടുകള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6% വര്‍ധനവാണ് കെട്ടിട നിര്‍മ്മാണത്തില്‍ ഇക്കാലയളവില്‍ ഉണ്ടായത്.

also read.. കാസർകോട് ഉപ്പള പച്ചിലംപാറയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് വയലിൽ കൊല്ലപ്പെട്ട നിലയിൽ, അമ്മയെ പൊലീസ് ചോദ്യംചെയ്യുന്നു

വര്‍ഷത്തിലെ ആദ്യ ഏഴ് മാസങ്ങളിലെ തുടക്കങ്ങളിലെ വര്‍ധനവും ആശാവഹമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭവനങ്ങള്‍ വാങ്ങുന്നതിനും വാടകയ്ക്കെടുക്കുന്നതിനും ഗണ്യമായ തോതില്‍ ഡിമാന്‍ഡ് നിലനില്‍ക്കുകയാണ്.ആയിരക്കണക്കിന് പേരാണ് അയര്‍ലണ്ടിലേയ്ക്ക് പുതുതായി കുടിയേറുന്നത്.അവര്‍ക്കൊക്കെ വീടുകള്‍ ആവശ്യമായതിനാല്‍ നിര്‍മ്മിക്കുന്നതില്‍ അധികം വീടുകള്‍ ഓരോ വര്‍ഷവും കൂടുതല്‍ ആവശ്യമായി വരും.അതിനനുസരിച്ചുള്ള വില വര്‍ധനവും പ്രതീക്ഷിക്കപ്പെടുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News