ലിസ്ബണ്‍: കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേപ്പ് വെര്ഡെയില്നിന്നുള്ളവര്ക്ക് പോര്‍ച്ചുഗല്‍ അനുവദിക്കുന്ന വര്‍ക്ക് വിസകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന.
4948 വിസയാണ് ഈ വര്‍ഷം മാത്രം അനുവദിച്ചുകഴിഞ്ഞത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ അനുവദിക്കപ്പെട്ട ആകെ വര്‍ക്ക് വിസകളുടെ എണ്ണത്തെക്കാള്‍ അറുപതോളം അധികമാണിത്.
ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ കേപ്പ് വെര്‍ഡെയിലെ പോര്‍ച്ചുഗീസ് കോണ്‍സുലേറ്റില്‍ ലഭിച്ചിട്ടുള്ള ദീര്‍ഘകാല വിസ അപേക്ഷകളുടെ എണ്ണം 8,686 ആണ്. ഇതില്‍ 95.8 ശതമാനവും അംഗീകരിക്കപ്പെടാന്‍ യോഗ്യതയുള്ളവയാണ്.
also read.. ഔദ്യോഗിക സന്ദര്‍ശനത്തിനായി കിം ജോങ് ഉന്‍ റഷ്യയില്‍; പുടിനുമായി കൂടിക്കാഴ്ച ഇന്ന്
2022ല്‍ ആദ്യ എട്ടു മാസം 1049 വിസ മാത്രം അനുവദിച്ച സ്ഥാനത്താണിത്. ഈ വര്‍ഷം 353 വിസ അപേക്ഷകള്‍ മാത്രമാണ് നിരസിക്കപ്പെട്ടത്, അതായത് ആകെ അപേക്ഷകളില്‍ 4.2 ശതമാനം മാത്രം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം