പുണെ : സമൂഹമാധ്യമത്തിലെ ‘ആക്ഷേപകരമായ’ കുറിപ്പിനു പിന്നാലെ മഹാരാഷ്ട്രയിലെ സത്താര ജില്ലയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഒരാൾ കൊല്ലപ്പെട്ടു. 10 പേർക്കു പരുക്കേറ്റു.
ഖട്ടാവോ താലുക്കിലെ പുസെസാവലി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഘർഷം പടരാതിരിക്കാൻ മുൻകരുതലെന്ന നിലയിൽ മേഖലയിലെ ഇന്റർനെറ്റ് സേവനം പൊലീസ് റദ്ദാക്കി. ചില വീടുകൾക്ക് തീയിട്ടുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊലപാതകം, ലഹളയുണഅടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമത്തിൽ ‘ആക്ഷേപകരമായ’ കുറിപ്പിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം