പലരിലും കണ്ട് വരുന്ന രോഗമാണ് ഡയബറ്റിസ് മെലിറ്റസ്. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോൾ സംഭവിക്കുന്ന ഒരു രോഗമാണിത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമാകുന്നു. കൂടാതെ പല സങ്കീർണതകളിലേക്കും ഇത് നയിച്ചേക്കാം.
നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ധാരാളം കലോറികൾ ശരീരത്തിലെത്തുന്നതും വ്യായാമമില്ലാത്തതും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ നിങ്ങളുടെ ഭക്ഷണക്രമവും ദൈനംദിന ശീലങ്ങളും മാറ്റുന്നതിലൂടെ രോഗം നിയന്ത്രിക്കാൻ കഴിയും.
മധുരമുള്ള പാനീയങ്ങൾക്ക് പകരം ആരോഗ്യകരമായ ജ്യൂസുകളും ചായകളും പോലുള്ള ശരിയായ പാനീയങ്ങൾ കുടിക്കുന്നത് പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട ചില പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
also read.. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഇവ പതിവായി കഴിക്കാം
ഡയറ്റ് സോഡ
ഡയറ്റ് സോഡകളിൽ ധാരാളം പഞ്ചസാരയും കൃത്രിമ മധുരവും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. അത് കൊണ്ട് തന്നെ പ്രമേഹമുള്ളവർ ഡയറ്റ് സോഡ നിർബന്ധമായും ഒഴിവാക്കണം.
കോഫി
കോഫി മിശ്രിതങ്ങളിൽ പലപ്പോഴും പഞ്ചസാര ചേർത്തിട്ടുണ്ട്. ഈ പായ്ക്കുകൾ സൗകര്യപ്രദമാണെങ്കിലും പഞ്ചസാര ചേർക്കാതെ വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ് നല്ലത്.
പഴച്ചാറുകൾ
പഴച്ചാറുകൾ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകും. കാരണം അവയിൽ ധാരാളം പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ജ്യൂസുകൾ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്നു.
എനർജി ഡ്രിങ്കുകൾ
എനർജി ഡ്രിങ്കുകളിൽ ഉയർന്ന അളവിൽ കഫീനും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ടൈപ്പ്-2 പ്രമേഹത്തിന് കാരണമാവുകയും ചെയ്യും. അതിനാൽ, പ്രമേഹമുണ്ടെങ്കിൽ എനർജി ഡ്രിങ്കുകൾ ഒഴിവാക്കണം.
മദ്യം
മദ്യം പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ വഷളാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്യും. മദ്യം അല്ലെങ്കിൽ ലഹരിപാനീയങ്ങൾ കഴിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ തുടങ്ങും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം