കൊൽക്കത്തയിൽ സർക്കാർ ഭൂമിയിൽ ഗണപതി പൂജക്ക് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി. ജീവിക്കാനുള്ള അവകാശത്തിൽ മതപരമായ ഉത്സവങ്ങൾ ആഘോഷിക്കാനുള്ള അവകാശവും ഉൾപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സബ്യാസാച്ചി ഭട്ടാജാര്യയുടെ ബെഞ്ച് അനുമതി നൽകിയത്.
ആർട്ടിക്കിൾ 21 പ്രകാരമാണ് അനുമതി. ഹിന്ദുക്കളുടെ ആഘോഷമായ ദുർഗാപൂജ പ്രസ്തുത ഭൂമിയിൽ നടത്താമെങ്കിൽ മറ്റു മതങ്ങളുടെയോ അതേ മതത്തിന്റെയോ ആഘോഷം നടത്തുന്നത് തടയേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു.ദുർഗാപൂജ അർധമതേതര ഉത്സവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സർക്കാർ ഭൂമിയിൽ നടത്താൻ അനുമതി നൽകിയത്. ഗണേശ് പൂജക്ക് ഇതിൽനിന്ന് എന്താണ് വ്യത്യാസമെന്ന് കോടതി ചോദിച്ചു.
ഇന്ത്യയുടെ ആദ്യ ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
സർക്കാർ പരിപാടികൾക്കോ ദുർഗാപൂജക്കോ മാത്രമേ ഗ്രൗണ്ട് വിട്ടുതരാനാകൂ എന്നായിരുന്നു അതോറിറ്റിയുടെ നിലപാട്.അസൻസോൾ ദുർഗാപൂർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഉടസ്ഥതയിലുള്ള ഭൂമിയിൽ ഗണേശ് പൂജക്ക് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. സർക്കാർ പരിപാടികളെ ദുർഗാപൂജയുമായി താരതമ്യപ്പെടുത്തുന്നതാണ് ഏറ്റവും വലിയ അസംബന്ധം.
സർക്കാർ പരിപാടികളിൽ ദുർഗാപൂജയുമായി താരതമ്യപ്പെടുത്താവുന്ന ഒന്നുമില്ല. നിലവിലെ സാഹചര്യത്തിൽ സർക്കാർ പരിപാടികൾക്കൊപ്പം ദുർഗാപൂജക്കും പ്രസ്തുത ഗ്രൗണ്ടിൽ അനുമതി നൽകുന്ന സാഹചര്യത്തിൽ മറ്റു മതപരമായ പരിപാടികൾക്ക് അനുമതി നിഷേധിക്കേണ്ട കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം