ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പത്തൂരില്‍ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. അമിതവേഗതയിൽ വന്ന ലോറി റോഡിൽ പാർക്ക ചെയ്തിരുന്ന ടൂറിസ്റ്റ് വാനിൽ ഇടിച്ചശേഷം കോൺക്രീറ്റ് മീഡിയനിൽ ഇരുന്ന സ്ത്രീകൾക്കിടയിലേക്ക് പാഞ്ഞുകയറി. ഏഴുപേർക്ക് ദാരുണാന്ത്യം . പത്തിലധികംപേർക്ക് പരിക്കേറ്റു. എം.മീന (50), ഡി.ദേവയാനി (32), പി.സെയ്തു (55), എസ്.ദേവിക (50), വി.സാവിത്രി (42), കെ.കലാവതി (50), ആർ.ഗീത എന്നിവരാണ് മരിച്ചത്. (34) ഇവരെല്ലാം വെല്ലൂർ ജില്ലയിലെ പെർണംബുട്ട് ടൗൺ സ്വദേശികളാണ്.
ചെന്നൈ-ബെംഗളൂരു ഹൈവേയിൽ (എൻഎച്ച് 44) തിരുപ്പത്തൂർ ജില്ലയിലെ നട്രംപള്ളി പട്ടണത്തിനടുത്തുള്ള സന്ദൈപള്ളി ഗ്രാമത്തിൽ പുലർച്ചെ 2.40നായിരുന്നു സംഭവം. ഏഴ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. വാനിന്റെയും ലോറിയുടെയും ഡ്രൈവർമാരുൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഇവരിൽ അഞ്ചുപേർ സ്ത്രീകളായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും രണ്ട് ദിവസത്തെ മൈസൂർ യാത്രയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
രണ്ട് വാനുകളിലാണ് സംഘം സന്ദര്‍ശിച്ചിരുന്നത്. നാട്രംപള്ളിക്ക് സമീപമെത്തിയപ്പോള്‍ വാനുകളിൽ ഒന്ന് തകരാറിലായി. ഇതോടെ യാത്രക്കാര്‍ വാനില്‍ നിന്നിറങ്ങി റോഡരികില്‍ ഇരുക്കുകയായിരുന്നു. ആ സമയത്ത് കൃഷ്ണഗിരിയിൽ നിന്ന് വന്ന മിനിലോറി അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന വാനുമായി കൂട്ടിയിടിച്ചു. തുടർന്ന് റോഡരികില്‍ ഇരുന്നവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു.
അപകട സാധ്യതയുള്ള വളവിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായതെന്ന് തിരുപ്പത്തൂര്‍ പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം