അമ്പലത്തിൽ ദക്ഷിണ കൊടുക്കാനായി കൈ മടക്കിൽ നിന്ന് പൈസ എടുക്കുന്ന രജനികാന്ത്; എളിമയുള്ള കാലത്തെ ഓർമ്മിച്ചതിന് അഭിനന്ദിച്ച് ആരാധകർ, വൈറലായി വീഡിയോ

സ്റ്റൈൽ മന്നനായി തമിഴിൽ നിറഞ്ഞു നിൽക്കുകയാണ് താരം. ബസ് കണ്ടക്ടറായി ഉപജീവനം ആരംഭിച്ച് തമിഴിൽ സൂപ്പർസ്റ്റാറായി മാറിയ സ്റ്റൈൽ മന്നന്റെ  ക്ഷേത്ര സന്ദർശനം ചർച്ചയാകുന്നു. തന്റെ കൂടുതൽ എളിമയുള്ള കാലത്തെ ഓർമ്മിച്ചതിന് ആരാധകർ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായ വൈറൽ നേടുന്ന വീഡിയോയായി അത് മാറിയിരിക്കുന്നു. അമ്പലത്തിൽ ദക്ഷിണ കൊടുക്കാനായി കൈ മടക്കിൽ നിന്ന് പൈസ എടുക്കുന്ന രജനിയെ ആണ് വിഡിയോയിൽ കാണുന്നത്. 

കഴിഞ്ഞ ദിവസമാണ് താരം രാഘവേന്ദ്ര ക്ഷേത്രത്തിൽ പോയത്. വെള്ള ഷർട്ടും മുണ്ടുമായിരുന്നു താരത്തിന്റെ വേഷം. പ്രസാദം വാങ്ങുന്നതിനു മുന്നായി ദക്ഷിണ നൽകാനായി തന്റെ മടക്കി വച്ചിരിക്കുന്ന കയ്യിൽ നിന്ന് സൂപ്പർതാരം പൈസ എടുക്കുകയായിരുന്നു. ആരാധകർ ആഘോഷമാക്കുകയാണ് വിഡിയോ. താരം ഇപ്പോഴും പഴയ ശീലം മറന്നിട്ടില്ല എന്നാണ് കമന്റുകൾ. 

സോളാർ കേസ്; കെബി ​ഗണേഷ് കുമാറിന് എതിരെയുള്ള വെളിപ്പെടുത്തൽ; സഭയിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

സിനിമയിൽ എത്തുന്നതിനു മുൻപ് ബസ് കണ്ടക്ടറായി ജോലി നോക്കുകയായിരുന്നു താരം. ബസ് കണ്ടക്ടര്‍മാരുടെ ഒരു രീതിയാണിത്. രജനികാന്ത് അന്നത്തെ ശീലം പിന്തുടര്‍ന്നാകും ഷര്‍ട്ടിന്റെ ചുരുട്ടില്‍ പണം സൂക്ഷിച്ചത് എന്നാണ് ചില ആരാധകരുടെ കണ്ടെത്തല്‍.

നെൽസൻ സംവിധാനം ചെയ്ത ജയിലറാണ് രജനീകാന്തിന്റെ പുതിയ ചിത്രം. വമ്പൻ വിജയമായി മാറിയിരിക്കുകയാണ് ചിത്രം. ഇന്നലെ ചെന്നൈയില്‍ ജയിലറിന്റെ വിജയാഘോഷമുണ്ടായിരുന്നു. ജയിലറില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് ചിത്രത്തിന്രെ നിര്‍മാതാവായ  സണ്‍ പിക്ചേര്‍സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്‍തു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം