കൊച്ചി: കുട്ടികളുടെയും ഗർഭിണികളുടെയും രോഗപ്രതിരോധ കുത്തിവെപ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0 രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും. സെപ്റ്റംബർ 16 വരെ രണ്ടാംഘട്ടം തുടരുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് വാക്സിനേഷൻ. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാണ്.
ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിനെടുക്കാത്ത ഗർഭിണികളും രണ്ട് മുതൽ അഞ്ച് വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികളും വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം കുത്തിവെപ്പിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ബിസിജി, ഒപിവി, ഐപിവി, റോട്ടാ വാക്സിൻ, എംആർ ഡിപിടി, ടിഡി, പിസിവി, പെന്റാവാലന്റ് എന്നീ വാക്സിനുകളാണ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് നൽകുന്നത്. മൂന്നുഘട്ടങ്ങളായി നടക്കുന്ന മിഷൻ ഇന്ദ്രധനുഷിന്റെ മൂന്നാം ഘട്ടം ഒക്ടോബർ ഒമ്പതുമുതൽ 14 വരെ നടക്കും.
മൂന്ന് ഘട്ടങ്ങളിലായാണ് മിഷന് ഇന്ദ്രധനുഷ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 7 മുതല്‍ നടന്ന ഒന്നാം ഘട്ടം വിജയമായിരുന്നു. ഒന്നാംഘട്ടത്തില്‍ 75 ശതമാനത്തിലധികം കുട്ടികള്‍ക്കും 98 ശതമാനത്തിലധികം ഗര്‍ഭിണികള്‍ക്കും വാക്സിന് നല്‍കിയിരുന്നു. സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂര്‍ണമായോ ഭാഗികമായോ വാക്സിന് എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. അതില്‍ 18,389 ഗര്‍ഭിണികള്‍ക്കും 87,359 അഞ്ച് വയസ് വരെയുളള കുട്ടികള്‍ക്കുമാണ് വാക്സിന് നല്‍കിയത്. ഒക്ടോബര്‍ 9 മുതല്‍ 14 വരെയാണ് മൂന്നാം ഘട്ടം.
ദേശീയ വാക്സിനേഷന് പട്ടിക പ്രകാരം വാക്സിന് എടുക്കുവാന്‍ വിട്ടുപോയിട്ടുളള 2 മുതല്‍ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമാണ് ഈ പരിപാടിയിലൂടെ വാക്സിന് നല്‍കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരുവാന്‍ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച് വാക്സിനേഷന് നല്‍കുന്നതാണ്. കൂടാതെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുളള ദുര്‍ഘട സ്ഥലങ്ങളില്‍ മൊബൈല്‍ ടീമിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം