തിരുവനന്തപുരം: പുതുപ്പള്ളിയിലെ നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ചോദ്യോത്തരവേളയ്ക്ക് ശേഷം പത്തുമണിയോടെയാണ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മുമ്പാകെ സത്യപ്രതിജ്ഞചെയ്യുന്നത്. പുതുപ്പള്ളിയിലെ ചരിത്രം സമ്മാനിച്ച വിജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് പ്രതിപക്ഷം എത്തുന്നത്. തിരഞ്ഞെടുപ്പ് പരാജയമുള്‍പ്പെടെുള്ള വിഷയങ്ങളിലെ മുഖ്യമന്ത്രി മൗനം വെടിയുമോ എന്നതും സഭാസമ്മേളത്തില്‍ ശ്രദ്ധേയമാകും.
സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടന്ന ഗൂഢാലോചന വ്യക്തമാക്കുന്ന സിബിഐ റിപ്പോര്‍ട്ടും മന്ത്രിസ്ഥാനം കാത്തിരിക്കുന്ന കെ.ബി ഗണേഷ് കുമാറിന് ഇതിലുള്ള പങ്കും പ്രതിപക്ഷം ആയുധമാക്കും. കരുവന്നൂര്‍ ബാങ്കുതട്ടിപ്പുള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിമസഭയിലുയര്‍ത്താനും പ്രതിപക്ഷം ശ്രമിക്കും.
എല്ലാ ദിവസവും അടിയന്തര പ്രമേയം വേണ്ടെന്ന സര്‍ക്കാര്‍നിലപാടിനൊപ്പം സ്പീക്കറും ചേര്‍ന്നാല്‍ സഭാതലം ബഹളത്തില്‍ മുങ്ങും. കഴിഞ്ഞസഭാമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ മാത്യുകുഴല്‍നാടന്‍ അപ്രതീക്ഷിതമായി ഉയര്‍ത്തിയതല്ലാതെ പ്രതിപക്ഷം അത് ശക്തമായ ആയുധമാക്കിയിരുന്നില്ല.
നാലു ദിവസം ഇക്കാര്യത്തില്‍ സഭയില്‍പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് പ്രധാനമാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴാണ് സഭാ സമ്മേളനം ഓഗസ്റ്റില്‍ പകുതിവഴിക്ക് നിറുത്തിവെച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം