പാലക്കാട് : സാമൂഹിക നവോത്ഥാനത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ പങ്ക് അനിഷേധ്യമാണെന്ന് പാലക്കാട് എം.പി
വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.സമകാലിക ഇന്ത്യയിൽ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന് ശക്തി പകരാൻ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടുകൾക്ക് സാധിക്കും.വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന രാഷ്ട്രീയ സാമൂഹിക അവസ്ഥയിൽ ഇസ്ലാമിൻറെ മാനവിക മൂല്യങ്ങളിൽ ഉയർത്തിപ്പിടിച്ച് സമൂഹത്തെ മുന്നോട്ടു നയിക്കാൻ പി.മുജീബ്റഹ്മാന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
പാലക്കാട് പൗരവലി നൽകിയ സ്വീകരണം ഏറ്റുവാങ്ങി ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ സംസാരിച്ചു.രാജ്യം ഭരിക്കുന്ന സംഘ്പരിവാർ വംശീയ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ജനാധിപത്യ വിശ്വാസികളും കൈകോർക്കണമെന്ന് അദ്ദേഹം ആവശ്യപ്പട്ടു. സംഘ്പരിവാർ ഭരണകൂടത്തെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കേവല രാഷ്ട്രീയ അജണ്ടകൾ കൊണ്ട് മാത്രം സാധ്യമാവുകയില്ല.സംഘ്പരിവാർ അജണ്ടകൾ പ്രായോഗികമാക്കാൻ വംശീയ ഉന്മൂലന പദ്ധതികൾ രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുകയാണ്. രാജ്യത്തിൻറെ ആഭ്യന്തര ശത്രുക്കളായി അവർ പ്രഖ്യാപിച്ച മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ആസൂത്രിതമായി വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്നു. മണിപ്പൂരിൽ ക്രിസ്ത്യൻ ന്യൂനപക്ഷത്തെയും ഹരിയാനയിൽ മുസ്ലിം ന്യൂനപക്ഷത്തെയുമാണ് ഏറ്റവും അവസാനം വംശഹത്യ പദ്ധതിയുടെ ഭാഗമായി ഭരണകൂടത്തിന്റെ പിന്തുണയോടെ കൂടി വേട്ടയാടിയത്. സംഘ്പരിവാർ അതിക്രമങ്ങൾ നടന്ന ഹരിയാനയിലെ പ്രദേശങ്ങൾ സുഹൃത്തുക്കളുടെ കൂടെ സന്ദർശിച്ചിരുന്നു. ഭീകരമായ കാഴ്ചകളാണ് അവിടെ കാണാൻ സാധിച്ചത്.
മുസ്‌ലിം സമുദായത്തിന്റെ വീടുകളും സ്ഥാപനങ്ങളും തിരഞ്ഞുപിടിച്ച് അക്രമിച്ച് നശിപ്പിച്ചിരിക്കുന്നു. സംഘ്പരിവാറിന്റെ വംശീയ പദ്ധതികൾ ന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല രാജ്യത്തിൻറെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്.ഏക സിവിൽ കോഡ് പോലെയുള്ള വർഗീയ കാർഡുകൾ കാണിച്ച് ഹിന്ദു -മുസ്ലിം ധ്രുവീകരണത്തിനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്.
READ ALSO…..വംശീയതക്കെതിരെ സഹോദര്യത്തിന്റെ കൂടിച്ചേരലായി വെൽഫെയർ പാർട്ടി സാമൂഹ്യ നീതി സംഗമം
ഇന്ത്യ എന്ന പേരുമാറ്റി ഭാരത് എന്നാക്കുന്നത് കേവലമായ ഒരു പേരുമാറ്റത്തിന്റെ പ്രശ്നമല്ല. ആർ.എസ്.എസ്. മുന്നോട്ടുവെക്കുന്ന വംശീയ സാമൂഹിക- രാഷ്ട്രീയ ക്രമത്തിന്റെ പ്രഖ്യാപനമാണത്. ഇതിനെയെല്ലാം ചെറുത്തു തോൽപ്പിക്കാൻ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നിലകൊള്ളണം.
കേരളത്തിൻറെ സൗഹൃദപൂർണമായ നവോദാന പാരമ്പര്യത്തെ റദ്ദ് ചെയ്യും വിധം കേരളത്തിൽ വരെ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന
വംശീയ വിദ്വേഷ പ്രചാരണങ്ങളെ കേരളം മുന്നോട്ടുവെച്ച നവോത്ഥാന മൂല്യങ്ങളിൽ നിന്നുകൊണ്ട് ചെറുത്തു തോൽപ്പിക്കാൻ മലയാളികൾ മുന്നോട്ടുവരണമെന്നും പി.മുജീബ് റഹ്മാൻ ആഹ്വാനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ പ്രൊഫസർ ശ്രീ.മഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡൻറ് തങ്കപ്പൻ ,മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എം ഹമീദ് ,കെ എൻ എം സംസ്ഥാന വൈസ് പ്രസിഡൻറ് ടി പി ഉണ്ണിക്കുട്ടി മൗലവി,ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻറ് കളത്തിൽ ഫാറൂഖ്, മുൻ മന്ത്രി വി.സി കബീർ മാസ്റ്റർ,എൻ സി പി ജില്ലാ പ്രസിഡൻറ് രാമസ്വാമി,കേരള കോൺഗ്രസ് ജില്ല സെക്രട്ടറി കെ.ശിവരാജേഷ്,വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് പി എസ് അബു ഫൈസൽ,സൗഹൃദ വേദി ജനറൽ കൺവീനർ അഡ്വക്കറ്റ് മാത്യു തോമസ്, സാമൂഹിക പ്രവർത്തകൻ അഡ്വക്കേറ്റ് ഗിരീഷ് നെച്ചുള്ളി, അഡ്വക്കേറ്റ് അക്ബർ അലി,വൈഎംസിഎ മെമ്പർ എംപി മത്തായി മാസ്റ്റർ,പ്ലാച്ചിമട സമര സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ,പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ,ആദിവാസി നേതാവ് നീലിപ്പാറ മാരിയപ്പൻ,അംബേദ്കർ ദളിത് സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ശിവരാജ് ഗോവിന്ദാപുരം, തുടങ്ങിയർ ആശംസകളർപ്പിച്ച് സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം