ഖാർത്തും: സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന സുഡാനിൽ ഡ്രോൺ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 36 പേർക്ക് പരിക്കേറ്റു.
തലസ്ഥാനനഗരിയായ ഖാർത്തുമിൽ ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. ആർഎസ്എഫ് അംഗങ്ങൾ ക്യാമ്പ് ചെയ്തിരിക്കുന്ന മേയ് മേഖലയിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന് പിന്നിൽ സുഡാനീസ് സൈന്യമാണെന്ന് ആർഎസ്എഫ് ആരോപിച്ചു.
ജനറൽ അബ്ദുൽ ഫത്താഹ് ബുർഹാന്റെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ സൈന്യവും ജനറൽ മുഹമ്മദ് ഹംദാൻ ദഗലോയുടെ നേതൃത്വത്തിൽ പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലാണ് സംഘർഷം നടക്കുന്നത്. ഇരു സേനകളും തമ്മിലുള്ള അധികാരത്തർക്കം മൂലം ഏപ്രിൽ മുതൽ സുഡാൻ കലാപകലുഷിതമാണ്. ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം നാലായിരത്തോളം പേർക്കാണ് സംഘർഷം ആരംഭിച്ചതുമുതലുള്ള കാലഘട്ടത്തിൽ ജീവൻ നഷ്ടമായത്.
ഐക്യരാഷ്ട്രസഭയുടെ ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം സംഘർഷത്തിൽ 4,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. എന്നാല്‍, യഥാർത്ഥ കണക്കുകള്‍ ഇതിലും വളരെ കൂടുതലാണെന്ന് ഡോക്ടർമാരും ആക്ടിവിസ്റ്റുകളും പറയുന്നു.
യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച്, ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ എണ്ണം ഏപ്രിൽ പകുതി മുതൽ ഏകദേശം ഇരട്ടിയായി 7.1 ദശലക്ഷം ആളുകളിലേക്ക് എത്തി. 1.1 ദശലക്ഷം പേർ അയൽ രാജ്യങ്ങളിൽ അഭയാർത്ഥികളാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം