ആലുവ: ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാളെ കൂടി പ്രതിചേർത്തു. ഇതര സംസ്ഥാന തൊഴിലാളി മുസ്താഖിനെയാണ് പ്രതി ചേർത്തത്. മുഷ്താക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
നേരത്തെ പിടിയിലായ മുഖ്യ പ്രതി ക്രിസ്റ്റൽ രാജിനു മുസ്താഖിന്റെ സഹായം ലഭിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ പ്രതിചേർത്തത്. വീട്ടില്‍ പെണ്‍കുട്ടി മാത്രമാണെന്ന് പ്രതിയെ അറിയിച്ചത് മുഷ്താക്കായിരുന്നു.
കുട്ടിയെ പ്രതി നേരത്തേ ലക്ഷ്യമിട്ടിരുന്നു എന്നും കുട്ടിയെ ഉപദ്രവിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുൻപും ഇയാൾ വീട്ടിലെത്തിയിരുന്നു എന്നും നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് മറ്റ് എവിടെ നിന്നെല്ലാം സഹായം ലഭിച്ചതായി കണ്ടെത്താൻ പൊലീസ് തീരുമാനിച്ചത്. തുടർന്നാണ് മുസ്താഖിനെ കസ്റ്റടിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയും ഇയാളുടെ പങ്ക് തെളിയുന്നതും.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ അച്ഛന് ജോലിക്കായി പുറത്തുപോയെന്ന വിവരം മുഷ്താക്ക് അറിയിച്ചതിനെ തുടര്‍ന്നാണ് ക്രിസ്റ്റിന് രാജ് വീട്ടിലെത്തിയതും മോഷണം നടത്തുന്നതിനിടെ കുട്ടിയെ എടുത്തുകൊണ്ടു പോയി ഉപദ്രവിക്കുകയും ചെയ്തു.
അതേസമയം പ്രതി ക്രിസ്റ്റിന് രാജിനെ പ്രതിയെ 14 ദിവസത്തേക്ക് ആലുവ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച എറണാകുളം പോക്സോ കോടതി പ്രതിയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കും. പ്രതിക്കെതിരെ പീഡനവും തട്ടിക്കൊണ്ടുപോകലും പോക്സോ അടക്കമുള്ള വകുപ്പുകളും ചുമത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം