വയനാട്: താമരശ്ശേരി ചുങ്കത്ത് മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തില്‍ ഡിവൈഎഫ്ഐക്കാരനായ ഭിന്നശേഷിക്കാരന് പരുക്ക്. കേള്‍വിക്ക് തകരാറുള്ള കെടവൂർ സ്വദേശിയായ അബീൻ രാജിനെയാണ് ആക്രമിച്ചത്. അബീന്റെ ശ്രവണ സഹായിയും നശിപ്പിച്ചു.
ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവം. മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണിയായ മിച്ചഭൂമി സ്വദേശി അര്‍ജുന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പരാതിയില്‍ പറയുന്നു. അക്രമിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചെങ്കിലും ഉടൻ വിട്ടയച്ചെന്ന് ആരോപണമുയരുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ അര്‍ജുനെയും അക്രമിസംഘത്തെയും കൈകാര്യം ചെയ്യുകയും ചെയ്തു. അര്‍ജുന്റെ ബൈക്കും തല്ലിത്തകര്‍ത്തു.
സംഭവത്തില്‍ പരുക്കേറ്റ അര്‍ജുനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശേരി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അബിന്‍ രാജ് ആശുപത്രി വിട്ടു.
കഴിഞ്ഞദിവസം ലഹരി സംഘത്തിനെതിരെ താമരശേരി അമ്പലമുക്കില്‍ ഡിവൈഎഫ്ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് സംഘം ഡിവൈഎഫ്ഐ കെടവൂര്‍ നോര്‍ത്ത് യൂണിറ്റ് ഭാരവാഹിയായ അബിന്‍ രാജിനെ മര്‍ദ്ദിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം