ഇടുക്കി: വെള്ളമെന്ന് തെറ്റിദ്ധരിച്ച് മദ്യത്തില്‍ ബാറ്ററി വാട്ടര്‍ ഒഴിച്ച് കഴിച്ചയാള്‍ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനന് ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മദ്യം ഒഴിച്ച ഗ്ലാസിലേക്ക് സമീപത്തെ കുപ്പിയില്‍ ഇരുന്ന ബാറ്ററി വാട്ടര്‍ ഇയാള്‍ അബദ്ധത്തില്‍ ഒഴിക്കുകയായിരുന്നു. അരുചി തോന്നിയതിനാല്‍ ഇയാള്‍ ഇത് മുഴുവന്‍ കുടിച്ചിരുന്നില്ല.
ബാറ്ററിയില്‍ ഒഴിക്കുന്ന വെള്ളമാണ് കുടിച്ചതെന്ന് മനസിലാക്കിയതോടെ ഉടനെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മുരിക്കാശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം