കീവ്: യുക്രെയ്നില്‍ അധിനിവേശം നടത്തി സ്വന്തം മേഖലയോടു കൂട്ടിച്ചേര്‍ത്തെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ റഷ്യന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നടത്തുന്നു.
റഷ്യയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നടത്തുന്നതിനൊപ്പമാണ് യുക്രെയ്ന്റെ ഭാഗമായിരുന്ന പ്രവിശ്യകളിലും തെരഞ്ഞെടുപ്പ് നടത്തുന്നത്. ഒരു വര്‍ഷം മുമ്പ് പിടിച്ചെടുത്ത പ്രദേശങ്ങളില്‍ സാങ്കേതികമായി അധികാരം സ്ഥാപിക്കുന്നതിനാണ് നീക്കം.
ഡോണെസ്ക്, ലുഹാന്‍സ്ക്, ഖേഴ്സണ്‍, സപ്പോരിഷിയ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. യുക്രെയ്നും പാശ്ചാത്യ രാജ്യങ്ങളും തെരഞ്ഞെടുപ്പിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് റഷ്യ നടത്തുന്നതെന്ന് യൂറോപ്പിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ കൗണ്‍സില്‍ ഓഫ് യൂറോപ് കുറ്റപ്പെടുത്തി.
also read.. ഈ പച്ചക്കറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
അധിനിവേശ പ്രദേശങ്ങളില്‍ റഷ്യ നടത്തുന്ന വോട്ടെടുപ്പ് യുക്രെയ്ന്‍ ജനതക്ക് ഭീഷണിയാണെന്ന് യുക്രെയ്ന്‍ പാര്‍ലമെന്റ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കരുതെന്ന് യുക്രെയ്ന്‍ പാര്‍ലമെന്റംഗങ്ങള്‍ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|