മുംബൈ: തീയറ്ററില്‍ മികച്ച പ്രകടനം നടത്തുന്ന ഷാരൂഖ് ഖാന്റെ അറ്റ്‌ലി സംവിധാനം ചെയ്ത ജവാന്റെ ആദ്യദിനം നേടിയ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോഗികമായി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ചിത്രത്തെ പുകഴ്ത്തി പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്ത് എത്തി.
read more സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന; പ്രഖ്യാപനം അടുത്ത ആഴ്ച, യൂണിറ്റിന് 20 പൈസ മുതല്‍
ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം എന്നാണ് ആനന്ദ് മഹീന്ദ്ര തന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നത്. ”എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങള്‍ കാത്തുസൂക്ഷിക്കുകയും അവ ഖനനം ചെയ്യുകയും അതു വഴി വിദേശ നാണ്യം സമ്പാദിക്കാന്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.
ഒരുപക്ഷെ ഷാരൂഖ് ഖാനെ നാം ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായിരിക്കുന്നു..’ അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറയുന്നു.ദുബായിലെ ബുര്‍ജ് ഖലീഫയില്‍ നടന്ന ജവാന്‍ ട്രെയിലര്‍ ലോഞ്ച് ചടങ്ങിന്റെ വീഡിയോ ആനന്ദ് മഹീന്ദ്ര എക്‌സ് പോസ്റ്റില്‍ പങ്കിട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം