കോട്ടയം: പുതുപ്പള്ളിയില്‍ പ്രകടമായത് സഹതാപ തരംഗമല്ല അഭിമാന തരംഗമെന്ന് നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയെ മരണത്തിന് ശേഷവും സിപിഎം അപമാനിച്ചെന്നും ചാണ്ടി പ്രതികരിച്ചു. താന്‍ ഉമ്മന്‍ ചാണ്ടിയെ കൊല്ലാന്‍ ശ്രമിച്ചെന്ന് സിപിഎം ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് സഹായം നല്‍കിയത് കോണ്‍ഗ്രസാണെന്നും ചാണ്ടി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ പാത പിന്തുടരാനാണ് തനിക്ക് ആഗ്രഹം. എന്നാല്‍ അദ്ദേഹത്തിന്റെ ശൈലി അതേപോലെ പിന്തുടരുക പ്രയാസമാണെന്നും പുതുപ്പള്ളിയില്‍ എംഎല്‍എ ഓഫീസ് തുറക്കുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഗ്രൂപ്പ് രാഷ്ട്രീയത്തിനില്ല, താന്‍ രാഹുല്‍ ഗാന്ധിയുടെ പക്ഷത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താൻ ഒരു ഗ്രൂപ്പിലുമില്ലെന്ന് പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും അയർക്കുന്നത്ത് ഒരു പാലവുമാണ് ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു. മണ്ഡല പര്യടനത്തിനു മുന്നോടിയായായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം.
അപ്പയുടെ ഒരു പ്രൊജക്ടാണ് പ്രധാനപ്പെട്ട സ്വപ്നം. എന്നാൽ കഴിഞ്ഞ ഏഴ് വർഷമായി അത് മുന്നോട്ടുപോയിട്ടില്ല. അതുകൊണ്ട് അതെത്ര പ്രാക്ടിക്കലാണെന്നറിയില്ല. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ യാഥാർത്ഥ്യമാക്കണം. അതിന് സർക്കാരിൻ്റെ പിന്തുണ വേണം. അയർക്കുന്നത്ത് ഒരു പാലം. അതും ഏഴ് വർഷമായി. അതിനും സർക്കാരിൻ്റെ പിന്തുണ വേണം.പുതുപ്പള്ളിയുടെ വളർച്ചയും വികസനവുമാണ് ആഗ്രഹം.
ഇന്ന് ഒരു ദിവസത്തെ നടപ്പാണ്. ഓട്ട പ്രദക്ഷിണം. പക്ഷേ, എട്ട് പഞ്ചായത്തിലും ഓരോ ദിവസം വച്ച് എട്ട് ദിവസം നടന്ന് സന്ദർശനം ആലോചിക്കുന്നുണ്ട്. അതിൻ്റെ പ്രചോദനം ഭാരത് ജോഡോ യാത്രയാണ്. ഞാൻ കോൺഗ്രസിൻ്റെ ചേരിയിലാണ്. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിലാണ്. ഒരു ഗ്രൂപ്പിലുമില്ല. എല്ലാവരുമായും ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം