ന്യൂഡൽഹി: പേരുമാറ്റവുമായി ബന്ധപ്പെട്ട് അതാത് രാജ്യങ്ങളിൽ നിന്ന് അപേക്ഷ ലഭിക്കുകയാണെങ്കിൽ പരിഗണിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. ഇന്ത്യയുടെ പേരുമാറ്റത്തെച്ചൊല്ലി ഉയർന്ന അഭ്യൂഹങ്ങൾക്കിടെ, മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് യു.എൻ. ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് ഫർഹാൻ ഹഖാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ, തുർക്കിയുടെ പേരുമാറ്റിയത് ഫർഹാൻ ഹഖ് ചൂണ്ടിക്കാട്ടി.
“തുർക്കിയെയുടെ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കിട്ടിയ അപേക്ഷയ്ക്ക് ഞങ്ങൾ നിലപാട് സ്വീകരിച്ചു. അതേപോലെ അപേക്ഷ ലഭിക്കുകയാണെങ്കിൽ അതും പരിഗണിക്കും”- അദ്ദേഹം പറഞ്ഞു.
തുർക്കി ഭരണകൂടത്തിന്റെ അഭ്യർഥനപ്രകാരം നേരത്തെ തുർക്കി എന്ന രാജ്യത്തിന്റെ പേരിൽ മാറ്റം വരുത്തി ‘തുർക്കിയെ’ എന്നാക്കിയിരുന്നു. പുതിയ പേര് യു.എൻ രേഖകളിൽ അടക്കം മാറ്റം വരുത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം