കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടർമാർക്കും ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർമാർക്കുമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും പ്രാഥമിക ഘട്ട പരിശോധന (FLC) സംബന്ധിച്ച ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 9 ന് തൃശ്ശൂർ പീച്ചിയിലെ ഫോറസ്റ് റിസേർച്ച് ഇൻസ്റ്റിട്യൂട്ടിലാണ് വർക്ക്ഷോപ്പ്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ, ലക്ഷദ്വീപ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ലക്ഷദ്വീപ് ഇവിഎം നോഡൽ ഓഫീസർ തുടങ്ങിയവരും വർക്ക്ഷോപ്പിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ മുഴുവൻ നടപടികളും നിരീക്ഷിക്കും.
വോട്ടിംഗ് മെഷീനുകളുടെ നിർമ്മാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ നിന്നുള്ള എൻജിനീയർമാരുടെ നേതൃത്വത്തിൽ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് എല്ലാ ജില്ലാ ഇവിഎം വെയർഹൗസുകളിലുമായി പരിശോധന നടക്കുക. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും ഇവിഎം വിവി പാറ്റ് മെഷിനുകളുടെ ഫസ്റ്റ് ലെവൽ ചെക്കിങ് നടന്നു വരികയാണ്.
പശ്ചിമ ബംഗാളിലെ എംഎൽഎമാരുടെയും ശമ്പളത്തിൽ വൻ വർധന വരുത്താൻ സർക്കാർ തീരുമാനം.
പൊതു തെരഞ്ഞെടുപ്പിന് ആറ് മാസം മുൻപ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും പ്രാഥമിക ഘട്ട പരിശോധന നടത്തണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക ഘട്ട പരിശോധന ഈ മാസം 17-ആം തീയതി മുതലാണ് സംസ്ഥാനത്ത് ആരംഭിക്കുക. ഇവിഎം വിവിപാറ്റ് മെഷിനുകളുടെ പ്രാഥമിക ഘട്ട പരിശോധന പതിവ് നടപടിക്രമമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം