ബെയ്ജിങ്: ചൈനയുടെ അതിശക്തമായ വാന നിരീക്ഷണ ഉപകരണം മോസി ഈ മാസം പ്രവര്‍ത്തിച്ചു തുടങ്ങുമെന്നു സൂചന. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാനനിരീക്ഷണ ടെലിസ്കോപ്പുകളില്‍ ഒന്നായ മോസിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 2019ല്‍ നിര്‍മാണം തുടങ്ങിയതാണ്.
രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ വടക്കന്‍ ചൈനയിലെ ലെംഗുവിലാണ് ടെലിസ്കോപ് സ്ഥാപിക്കുന്നത്. ചൈന അക്കാദമി ഓഫ് സയന്‍സസും ചൈന ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണിത്. വൈഡ് ഫീല്‍ഡ് സര്‍വേ ടെലിസ്കോപ് എന്നാണ് പൂര്‍ണനാമം.
also read.. ഇന്ത്യന്‍ വേരുകളില്‍ അഭിമാനം പ്രകടിപ്പിച്ച് സുനക്
ചൈനീസ് തത്ത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനുമായ മോസിയുടെ പേരാണ് ടെലിസ്കോപ്പിന് നല്‍കിയിരിക്കുന്നത്. 2.5 മീറ്റര്‍ വ്യാസമാണ് ഇതിനുള്ളത്. ജ്യോതിശാസ്ത്രസംബന്ധിയായ സംഭവവികാസങ്ങള്‍ തടസ്സമോ താമസമോ കൂടാതെ നിരീക്ഷിക്കുന്നതിനും ബഹിരാകാശഗവേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്ക് സഹായകമാകുന്നതിനുമാണ് ഇതു സ്ഥാപിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|