ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് എന്ന വിശേഷണം സാംസങ്ങിനെ മറികടന്ന് ആപ്പിള്‍ സ്വന്തമാക്കാന്‍ സാധ്യത തെളിയുന്നു. ഐഫോണ്‍ 15 സീരീസ് വിപണിയില്‍ ഇറങ്ങുന്നതോടെ ആപ്പിള്‍ ഒന്നാം സ്ഥാനത്തെത്തുമെന്നാണ് വിലയിരുത്തല്‍.
ഐഫോണ്‍ 15 സീരീസ് സെപ്റ്റംബര്‍ അവസാനം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പുറത്തിറങ്ങിയേക്കും. സാംസങ് 5.39 കോടി യൂണിറ്റുകളാണ് ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വിറ്റഴിച്ചത്. ആപ്പിള്‍ 4.2 കോടിയും.
also read.. മതപരമായ വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ തിരിച്ചയച്ചു
സാംസങ്ങിനോളം ഉത്പാദനം ആപ്പിളിന് ഇല്ലാത്തതിനാലാണ് വില്‍പ്പന കുറഞ്ഞു നില്‍ക്കുന്നതെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. ഈ വര്‍ഷം ഐഫോണ്‍ ഉത്പാദനവും വില്‍പ്പനയും വര്‍ധിപ്പിക്കാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|