മതപരമായ വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ തിരിച്ചയച്ചു

പാരിസ്: മതപരമായ രീതിയില്‍ വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ ഫ്രാന്‍സിലെ സ്കൂളുകളില്‍ നിന്നു തിരിച്ചയച്ചു തുടങ്ങി. മുന്നൂറോളം കുട്ടികളാണ് ഇത്തരത്തില്‍ പുറത്താക്കപ്പെട്ടത്.

സ്കൂളിലെ വസ്ത്രധാരണ നിയമങ്ങള്‍ അറിയിച്ചതോടെ പലരും അബായ എന്ന കുപ്പായം ഒഴിവാക്കാന്‍ തയാറായി. അതിനു തയാറാവാത്ത കുട്ടികളെയാണ് തിരിച്ചയച്ചതെന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേല്‍ അത്താല്‍ വ്യക്തമാക്കി.

also read… ചൈനയിലെ വന്മതില്‍ തുരന്ന് കുറുക്കുവഴി നിര്‍മിച്ചതിന് രണ്ടു പേര്‍ അറസ്ററില്‍

ഇത്തരത്തിലുള്ള വസ്ത്രധാരണ രീതി കഴിഞ്ഞ മാസമാണ് ഫ്രഞ്ച് സ്കൂളുകളില്‍ നിരോധിച്ചത്. അതു കൃത്യമായി നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടി.

വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിരിക്കേണ്ട മതേതരത്വത്തിന് എതിരാണ് ഇത്തരം വസ്ത്രങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളെ അവരുടെ മതം കൊണ്ടല്ല തിരിച്ചറിയേണ്ടതെന്നും അബായ ധരിച്ച് വിദ്യാര്‍ഥികള്‍ സ്കൂളില്‍ എത്തരുതെന്നും നേരത്തെ അത്താല്‍ തന്നെ പറഞ്ഞിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News