പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. അതിനർത്ഥം നമ്മുടെ ജീവിതശൈലി നമ്മെ പ്രമേഹരോഗിയാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു എന്നാണ്. ഈ രോഗത്തെ അകറ്റി നിർത്താനുള്ള മാർഗവും നമ്മുടെ ജീവിതരീതിയിൽ, അതായത് പ്രധാനമായും നമ്മുടെ ഭക്ഷണത്തിലും ദിനചര്യകളിലും മാറ്റം കൊണ്ടുവരുക എന്നുള്ളത് തന്നെയാണ്. അതിലൂടെ പ്രമേഹത്തിന്റെ സാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
അതുപോലെ വീട്ടിലെ തന്നെ ചില പൊടിക്കൈകളും നമ്മെ പ്രമേഹത്തിൽ നിന്നും മുക്തി നേടാനായി സഹായിക്കും. നാം പലപ്പോഴും നിസ്സാരമായി കാണുന്ന കാര്യങ്ങൾക്ക് പലപ്പോഴും വലിയ ഗുണങ്ങൾ ഉണ്ടാകാറുണ്ട്.
അത്തരത്തിൽ ഔഷധഗുണം ഏറെയുള്ള ചെടിയാണ് ബോഗൻവില്ല അഥവാ കടലാസ് പൂവ്. പ്രത്യേകിച്ച് പ്രമേഹം ശമിപ്പിക്കാൻ സഹായിക്കും. എന്നാൽ അതിനെക്കുറിച്ച് വലിയ ധാരണ ആർക്കും ഇല്ല എന്നുള്ളതാണ് വാസ്തവം.
ആളുകൾ സാധാരണയായി വീടുകളിൽ അലങ്കാരത്തിനായി ഈ പൂച്ചെടികൾ നട്ടുപിടിപ്പിക്കുന്നു, കൂടാതെ പാതയോരങ്ങൾ മോടിപിടിപ്പിക്കാനും ഈ മരങ്ങൾ ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബൊഗൈൻവില്ല എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് നോക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം