ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. കരളിന്റെ പ്രവർത്തനങ്ങളിൽ രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും പിത്തരസം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ദഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു. കരൾ എൻസൈമുകൾ മെച്ചപ്പെടുത്താനും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിൽ നിന്ന് സംരക്ഷിക്കാനും വീക്കവും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കാനും സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കരളിന്റെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ.
also read.. സണ്ണി ലിയോണിന് യുഎഇ ഗോള്ഡന് വിസ
ഒന്ന്…
കരളിനെ ആരോഗ്യത്തോടെ നിലനിർത്താൻ ക്യാബേജ് മികച്ചൊരു പച്ചക്കറിയാണ്. ക്യാബേജ് വിറ്റാമിൻ സി, സൾഫർ എന്നിവയാൽ സമ്പുഷ്ടമാണ്. ക്യാബേജ് ജ്യൂസിൽ ‘ഇൻഡോൾ-3 കാർബണൈൽ’ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ വിഷവിമുക്തമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
രണ്ട്…
കരളിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന സൂപ്പർ ഭക്ഷണമാണ് ഓട്സ്. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റ-ഗ്ലൂക്കൻ കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.
മൂന്ന്…
കരളിന്റെ ആരോഗ്യത്തിന് ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻസ് കരളിനെ നീർക്കെട്ടിൽ നിന്ന് സംരക്ഷിക്കുന്നു.
നാല്…
ആന്റിഓക്സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയതാണ് വെളുത്തുള്ളി. വെളുത്തുള്ളി പതിവായി കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായകമാണ്.
അഞ്ച്…
ബീറ്റ്റൂട്ട് ജ്യൂസ് നൈട്രേറ്റുകളുടെയും ആൻറി ഓക്സിഡൻറുകളുടെയും ഉറവിടമാണ്. ബീറ്റ്റൂട്ട് ജ്യൂസ് കരളിന്റെ ഓക്സിഡേറ്റീവ് നാശവും വീക്കവും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ആറ്…
ഫൈബ്രോസിസ് (കരളിനുള്ളിൽ അടിഞ്ഞുകൂടുന്ന പാടുകൾ), സിറോസിസ് എന്നിവയുൾപ്പെടെയുള്ള മറ്റ് കരൾ അവസ്ഥകളുടെ സാധ്യതയും കാപ്പി കുറയ്ക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം