കൊച്ചി: മനഃസാക്ഷിയെ നടുക്കി ആലുവയില്‍ വീണ്ടും കുട്ടിക്ക് ക്രൂര പീഡനം. ചാത്തന്‍പുറത്ത് എട്ടുവയസുകാരിയെയാണ് പീഡിപ്പിച്ചത്. അതിഥിത്തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്.
ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പരുക്കേറ്റ കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതി മലയാളിയാണെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും ആലുവ റൂറല്‍ എസ്.പി. പറഞ്ഞു.
കുട്ടിയും ദൃക്സാക്ഷിയും പ്രതിയെ തിരിച്ചറിഞ്ഞതായും എസ്.പി. വ്യക്തമാക്കി. പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന് സൂചനയുണ്ട്. മൊബൈല്‍ മോഷണം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം