തൃശൂര്‍: കൂർക്കഞ്ചേരിയിൽനിന്നു കാണാതായ മൂന്നു വിദ്യാർഥികളെ മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി. ഒൻപതാം ക്ലാസുകാരായ രണ്ടു പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയുമാണ് മഹാരാഷ്ട്രയിലെ പൻവേലിൽ നിന്ന് കണ്ടെത്തിയത്. സ്ഥലത്തെ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഇവരെ നാട്ടിലെത്തിക്കും.
സ്കൂളിലേക്കു പോയ കുട്ടികൾ മടങ്ങിയെത്താത്തിനെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. ഇവരുടെ കൈവശം ഫോണുണ്ടായിരുന്നെങ്കിലും അത് സ്വിച്ച് ഓഫായിരുന്നു. കുട്ടികളിൽ ഒരാൾ വീട്ടിൽ നിന്നും പണമെടുത്തതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ബുധനാഴ്ച വൈകിട്ട് സംശയകരമായ സാഹചര്യത്തിൽ ട്രെയിനിൽ കണ്ട കുട്ടികളെ മലയാളികളായ യാത്രക്കാർ ശ്രദ്ധിച്ചിരുന്നു. മുംബൈയിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്നവരാണ് നാടുവിട്ട കുട്ടികളാണെന്ന സംശയത്തിൽ ഇവരെ തടഞ്ഞുവെയ്ക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശൂരിൽ നിന്ന് കാണാതായ കുട്ടികളാണ് ഇവരെന്ന് തിരിച്ചറിയുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം