കോട്ടയം: പുതുപ്പള്ളിയിലെ ചില ബൂത്തുകളില്‍ പോളിംഗ് വൈകിയതില്‍ ദുരൂഹതയും അട്ടിമറിയും സംശയിച്ച് കോണ്‍ഗ്രസ്. വോട്ടെടുപ്പ് മനപ്പൂര്‍വം വൈകിപ്പിക്കാന്‍ ഏകപക്ഷീയമായി ഉദ്യോഗസ്ഥരെ നിയമിച്ചെന്നാണ് ആരോപണം. പരാതികള്‍ ഉണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെ എന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ പ്രതികരണം.
വോട്ടെടുപ്പിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോള്‍ തന്നെ ചില ബൂത്തുകളില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. വിവരം അറിയിച്ചിട്ടും പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ലെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ഇന്നലെ തന്നെ ആക്ഷേപം ഉന്നയിക്കുകയും ചെയ്തു.
read more ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്‌നം, അതിന്റെ പേരില്‍ ട്രോളിയാലും കുഴപ്പമില്ല; ചാണ്ടി ഉമ്മന്‍
വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്ന് ചിലരെ തടയാന്‍ സംഘടിത നീക്കം നടന്നതായുള്ള സംശയമാണ് ചാണ്ടിഉമ്മന്‍ ഇന്ന് പ്രകടിപ്പിച്ചത്. ഇടതു സംഘടനയില്‍പ്പെട്ട ഉദ്യോഗസ്ഥരെ ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് ചുമതലകള്‍ക്ക് നിയമിച്ചുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം