ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്‌നം, അതിന്റെ പേരില്‍ ട്രോളിയാലും കുഴപ്പമില്ല; ചാണ്ടി ഉമ്മന്‍

google news
I am confident of winning-Chandi Umman

കോട്ടയം: പുതുപ്പള്ളി വേട്ടെടുപ്പ് ദിവസത്തിലെ പരാമര്‍ശം ട്രോളാക്കിയതില്‍ മറുപടിയുമായി ചാണ്ടി ഉമ്മന്‍. ഇത് സാമാന്യം ചെറിയ ആക്രമണം മാത്രമാണ്. സാങ്കേതികത്വമല്ല, ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്‌നമെന്നും അതിന്റെ പേരില്‍ എന്നെ ട്രോളിയാലും മോശക്കാരനായി ചിത്രീകരിച്ചാലും സാരമില്ലെന്നും ചാണ്ടി ഉമ്മന്‍.

enlite ias final advt

വോട്ട് ചെയ്യാന്‍ അവസരം ലഭിക്കാതെ വോട്ടര്‍മാര്‍ തിരികെ പോകുന്ന സ്ഥിതി പുതുപ്പളളിയിലുണ്ടായി. പോളിംഗ് ശതമാനം കുറഞ്ഞതിന് കാരണം ഇലക്ഷന്‍ കമ്മീഷന്‍ പരിശോധിക്കണം. വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്ന് ചിലരെ തടയാന്‍ സംഘടിത നീക്കം നടന്നോ എന്ന് സംശയിക്കുന്നു. അതുകൊണ്ടാണ് മറ്റു ബൂത്തുകളിലേക്ക് വോട്ടര്‍മാരെ മാറ്റിക്കൂടെ എന്ന് ചോദിച്ചതെന്നും ചാണ്ടി ഉമ്മന്‍ വിശദീകരിച്ചു.

read more സേലത്ത് വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരൂണാന്ത്യം

സാങ്കേതികത്വം പറഞ്ഞിട്ട് കാര്യമില്ല. മനുഷ്യത്വം പരിഗണിക്കണം. എന്റെ പിതാവ് എനിക്ക് കാണിച്ച് തന്നത് അതാണ്. ടെക്‌നിക്കാലിറ്റിവെച്ച് ആളുകളെ ബുദ്ധിമുട്ടിക്കരുത്. ഞാനതേ ഉദ്ദേശിച്ചിട്ടുള്ളു. വേറെ അവസരം ഒരുക്കി നല്‍കാന്‍ കഴിയുമോ അതെല്ലാം ചെയ്യണം. ആളുകള്‍ മണിക്കൂറുകളോളം വോട്ട് ചെയ്യാനായി നില്‍ക്കുകയാണ്. അവരുടെ സമയത്തിന് വിലയില്ലേ. ഇവിടുള്ള സാധാരണക്കാരന് വേണ്ടിയാണ് സംസാരിച്ചത്. നിയമമോ സാങ്കേതികത്വമോ അല്ല പ്രധാനം. ജനങ്ങളുടെ അവകാശമാണ്. അതിന്റെ പേരില്‍ ട്രോളിയാലും സാരമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം