മുംബൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐ.ആര്‍.എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ദ് നടി നവ്യ നായരെ കാണാൻ 15 – 20 തവണ കൊച്ചിയിലെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം. നവ്യ നായര്‍ സച്ചിൻ സാവന്ദിന്‍റെ കാമുകിയാണെന്നും ഒരേ റെസിഡൻഷ്യല്‍ കെട്ടിടത്തിലാണ് താമസിച്ചിരുന്നതെന്നും സാവന്ദിന്‍റെ ഡ്രൈവര്‍ സമീര്‍ ഗബാജി നലവാഡെയുടെ മൊഴി കുറ്റപത്രത്തിലുണ്ട്.
കുറ്റപത്രത്തിലെ സാവന്ദിന്‍റെ സുഹൃത്ത് സാഗര്‍ ഹനുബന്ദ് താക്കൂറിന്‍റെ മൊഴിയും പുറത്തുവന്നിട്ടുണ്ട്. നവി മുംബൈയിലെ ജിമ്മില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും സാമ്ബത്തിക ഇടപാടുകളുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ടെന്നുമാണ് സുഹൃത്ത് സാഗര്‍ മൊഴി നല്‍കിയത്
പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പുറത്തുവന്ന വിശദാംശങ്ങളാണ് നവ്യയും സച്ചിൻ സാവന്ദും തമ്മിലെ ബന്ധം വ്യക്തമാക്കുന്നത്. നവ്യ കൊച്ചിയിലേക്ക് താമസം മാറ്റിയതോടെ സാവന്ദിന് പലതവണ ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കൊടുത്തിരുന്നെന്ന് സമീര്‍ ഗബാജി മൊഴി നല്‍കിയിട്ടുണ്ട്. പലതവണ സന്ദര്‍ശിക്കുകയും സ്വര്‍ണാഭരണം സമ്മാനമായി നല്‍കുകയും ചെയ്തു. എന്നാല്‍, ക്ഷേത്ര ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയിരുന്നത് എന്നാണ് സച്ചിന്‍റെ മൊഴി.
.കളളപ്പണക്കേസില്‍ ജൂണിലാണ് സച്ചിൻ സാവന്ദ് അറസ്റ്റിലായത്. സാവന്തിന്റെ വാട്സ്‌ആപ്പ് ചാറ്റില്‍ നിന്നാണ് നവ്യ നായരുമായുള്ള ബന്ധം ഇ.ഡി കണ്ടെത്തിയത്. സൗഹൃദത്തിന്റെ പേരില്‍ നല്‍കിയ സമ്മാനങ്ങള്‍ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലാണ് നവ്യ നായര്‍ ഇ.ഡിക്ക് നല്‍കിയ മൊഴി. ഒരേ റസിഡൻഷ്യല്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്ന നിലയില്‍ സച്ചിൻ സാവന്ദിനെ പരിചയമുണ്ടെന്നാണ് നവ്യയുടെ കുടുംബം പറയുന്നത്.
വിഷയത്തില്‍ കഴിഞ്ഞ ദിവസം നവ്യ നായര്‍ മൗനം വെടിഞ്ഞിരുന്നു. നബീര്‍ ബേക്കര്‍ എന്ന ആരാധകൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തുകൊണ്ടാണ് നടി പ്രതികരിച്ചത്. ‘കുറച്ച് ദിവസമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തന്നെ ആ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ പൗരന്മാരെ മാനസികമായി കൊല്ലുകയാണ്.
read more ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്‌നം, അതിന്റെ പേരില്‍ ട്രോളിയാലും കുഴപ്പമില്ല; ചാണ്ടി ഉമ്മന്‍
വാര്‍ത്തയിലെ ഇരയുടെ പങ്കാളിയേയും മാതാപിതാക്കളേയും കുട്ടികളേയുമൊക്കെ വേദനിപ്പിക്കുന്നതും ഇരയെ സൈബറിടത്തില്‍ അപമാനിക്കുന്നതുമൊക്കെ കാണുമ്പോള്‍ സങ്കടം തോന്നുന്നു. പരിതാപകരമാണത്. പ്രത്യേകിച്ച് ഇര സ്ത്രീയാകുമ്പോള്‍. ഒരു വാര്‍ത്തയില്‍ കൂടി ഇരയെ കീറിമുറിക്കുമ്ബോള്‍ അത് അവരുടെ ചുറ്റിലുമുള്ളവരെക്കൂടിയാണ് ബാധിക്കുന്നത് എന്ന് ഓര്‍ക്കണം’- എന്നിങ്ങനെയുള്ള കുറിപ്പാണ് നവ്യ പങ്കുവെച്ചത്. ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന കുറിപ്പോടെ നൃത്തം ചെയ്യുന്ന ഒരു വിഡിയോയും നവ്യ പോസ്റ്റ് ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം