2020 യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രൗഡ് ബോയ്സ് മുന് നേതാവിന് 22 വർഷം തടവ് ശിക്ഷ. ട്രംപിനെ അധികാരത്തിൽ നിലനിർത്താനായി ഗൂഢാലോചനയിൽ പങ്കെടുത്തതിനാണ് എൻറിക് ടാരിയോയ്ക്ക് ചൊവ്വാഴ്ച നീണ്ട തടവ് വിധിച്ചത്. പ്രോസിക്യൂട്ടർമാർ 33 വർഷം തടവ് ആവശ്യപ്പെട്ടെങ്കിലും ജഡ്ജി എതിർത്തു.
ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെയുള്ള ഏറ്റവും നീണ്ട ശിക്ഷയാണ് എൻറിക്കിന് വിധിച്ചത്. രാജ്യദ്രോഹ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി, പ്രൗഡ് ബോയ്സ് അംഗമായ ഏഥാൻ നോർഡിയൻ, ഓത്ത് കീപ്പേഴ്സ് മിലിഷ്യയുടെ സ്ഥാപകൻ സ്റ്റുവർട്ട് റോഡ്സ് എന്നിവർക്ക് നേരത്തെ 18 വർഷത്തെ തടവ് വിധിച്ചിരുന്നു
https://anweshanam.com/india/congress-has-deep-hatred-for-bharat-himanta-sharma/cid12110834.htm
2021 ജനുവരി ആറിന് യുഎസ് കോൺഗ്രസിനെതിരായി നടന്ന ആക്രമണത്തിലും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനകളിലും യുഎസ് നീതിന്യായ വകുപ്പ് വിചാരണ ചെയ്തവരിൽ എൻറിക് ടാരിയോ പ്രധാന കുറ്റവാളിയായിരുന്നു. ഇയാളെയും മൂന്ന് ലെഫ്റ്റനന്റുമാരെയും രാജ്യദ്രോഹ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി മെയ് മാസത്തിലാണ് അറസ്റ്റ് ചെയ്തത്. വാഷിങ്ടണിലെ കോടതിയിൽ നടത്തിയ പരാമർശത്തിൽ, ജനുവരി 6 ലെ സംഭവങ്ങളിൽ താൻ ഖേദിക്കുന്നുവെന്നും ആക്രമണത്തെ ചെറുക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥരുടെ ധീരതയെ അഭിനന്ദിക്കുന്നുവെന്നും എൻറിക് പറഞ്ഞിരുന്നു. ട്രംപ് ജോ ബൈഡനോട് തോറ്റുവെന്ന് ഇപ്പോൾ തനിക്ക് മനസിലാകുന്നുണ്ടെന്നും സ്വാതന്ത്ര്യത്തിനെതിരായ പ്രവർത്തനങ്ങൾക്ക് സ്വയം കുറ്റപ്പെടുത്തുന്നുവെന്നും എൻറിക് വ്യക്തമാക്കി. തന്നോട് ദയ കാട്ടണമെന്നും ശിക്ഷിക്കരുതെന്നും അയാൾ പ്രതി ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം