ഉയർന്ന ജീവിതച്ചെലവ്, കുട്ടികളുടെ പരിപാലിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ, പരമ്പരാഗതമായ ലിംഗവിഭജനങ്ങൾ എന്നിവ മൂലം ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് തായ്‌വാൻ. ജനസംഖ്യയുടെ ദ്രുതഗതിയിലുള്ള വാർധക്യം തായ്‌വാന്റെ സമ്പദ്‌വ്യവസ്ഥയെയും സൈനിക പ്രതിരോധത്തെയും വൻ തോതിൽ ബാധിക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ വളർത്തുമൃഗങ്ങളുടെ എണ്ണവും കുതിച്ചുയരുന്നുണ്ട്. പല ദമ്പതികളും കുട്ടികളെക്കാൾ മൃഗങ്ങളെ തിരഞ്ഞെടുക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ വളർത്തു മൃഗങ്ങളെ സൗജന്യമായി നൽകുന്നത് ജനനനിരക്കിനെ പുഷ്ടിപ്പെടുത്താൻ സഹായിക്കുമെന്നാണ് ടെറി ഗ്വോ വിശദീകരിക്കുന്നത്.
കുട്ടികളുള്ള ദമ്പതികൾക്ക് സൗജന്യമായി വളർത്തുമൃഗങ്ങളെ നൽകി പ്രചോദിപ്പിച്ചാല്‍ രാജ്യത്തെ ജനനനിരക്ക് വർധിപ്പിക്കാമെന്ന് തായ്‍വാനിലെ പ്രസിഡന്റ് സ്ഥാനാർഥിയും ശതകോടീശ്വരനുമായ ടെറി ഗ്വോ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിലാണ് പരാമർശം. രാജ്യത്തെ ജനനനിരക്ക് കുറയുന്നതും വളർത്തുമൃഗങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യവും തമ്മില്‍ ബന്ധപ്പെടുത്തിയായിരുന്നു ടെറി ഗ്വോയുടെ പ്രസംഗം.
ആപ്പിളിന്റെ വിതരണക്കാരായ ഫോക്സോൺ കമ്പനിയുടെ സ്ഥാപകനാണ് ടെറി ഗ്വോ. കഴിഞ്ഞ ആഴ്ചയാണ് ടെറി ഗ്വോ സ്വതന്ത്ര സ്ഥാനാർഥിയായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം