സൈനിക അട്ടിമറി നടന്ന മധ്യ ആഫ്രിക്കൻ രാജ്യമായ ഗബോണിൽ ജനറൽ ബ്രിസ് ക്ലോട്ടയർ ഒലിഗി എൻഗേമ അധികാരമേറ്റു. 14 വർഷം പ്രസിഡന്റായിരുന്ന അലി ബോംഗോ ഒൻഡിംബയെ കഴിഞ്ഞയാഴ്ചയാണു സൈന്യം പുറത്താക്കിയത്.
41 വർഷം പ്രസിഡന്റായിരുന്ന ഒമർ ബോംഗോയുടെ മരണശേഷം 2009 ലാണു മകൻ അലി അധികാരമേറ്റത്. കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പിനു ശേഷം അലിയെ വിജയിയായി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അട്ടിമറി. ദേശീയ ടിവി ചാനലിൽ പ്രത്യക്ഷപ്പെട്ട സൈനിക ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.
5 ദശകത്തിലേറെ ഗബോൺ ഭരിച്ചത് അലി ബോംഗോയുടെ കുടുംബമാണ്. അലിയുടെ ബന്ധുവായ എൻഗേമ, സൈനികവിഭാഗമായ റിപ്പബ്ലിക്കൻ ഗാർഡിന്റെ തലവനാണ്. അലിയുടെ പിതാവായ ഒമർ ബോംഗോയുടെ അംഗരക്ഷകനായിരുന്നു
. തലസ്ഥാനമായ ലിബ്രവിലിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത ജനറൽ എൻഗേമ, സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തി അധികാരം ജനങ്ങൾക്കു തിരിച്ചുനൽകുമെന്നും പ്രഖ്യാപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം