35 വയസില്‍ റിട്ടയര്‍ ചെയ്യാന്‍ ഗൂഗിള്‍ എന്‍ജിനീയര്‍

ന്യൂയോര്‍ക്ക്: ഗൂഗിളില്‍ എന്‍ജിനീയറായ ഈഥന്‍ എന്‍ഗൂന്‍ലിക്ക് ഇപ്പോള്‍ 22 വയസാണ്. ജോലി കിട്ടിയിച്ച് രണ്ടു വര്‍ഷമായി. 35 വയസില്‍ വോളന്ററി റിട്ടയര്‍മെന്റ് എടുക്കാനാണ് ആഗ്രഹം. വേറേ ജോലിക്കു പോകാനല്ല, വെറുതേയിരുന്ന് വിശ്രമിക്കാന്‍!

also read.. യുക്രെയ്ന്‍ പ്രതിരോധ മന്ത്രിയുടെ കസേര തെറിച്ചു

പക്ഷേ, അതിനുള്ളില്‍ അമ്പത് മില്യന്‍ ഡോളറെങ്കിലും സമ്പാദിക്കണമെന്നു നിര്‍ബന്ധമാണ്. ജോലി കിട്ടിയതു മുതല്‍ ഒരു ചില്ലിക്കാശ് പോലും വെറുതെ കളയുന്നില്ല. കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് പഠിക്കാന്‍ വായ്പയൊന്നും എടുത്തിട്ടില്ല. പഠന കാലത്ത് ഹോസ്റ്റലില്‍ താമസിക്കാതെ മാതാപിതാക്കള്‍ക്കൊപ്പം തന്നെയായിരുന്നു.

ഗൂഗിളില്‍ നിന്ന് ഇപ്പോള്‍ പ്രതിവര്‍ഷം 1.60 കോടി രൂപയ്ക്കു തുല്യമായ തുക ശമ്പളം കിട്ടുന്നു. ഗൂഗിളില്‍ രണ്ടു നേരം ഭക്ഷണം ഫ്രീയാണ്, അതുകൊണ്ട് പുറത്തുനിന്നു ഭക്ഷണം കഴിക്കാറില്ല. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ഉപയോഗിക്കാറില്ല, ലളിതമായ, കുറഞ്ഞ വിലയുള്ള വസ്ത്രങ്ങള്‍ മാത്രമാണ് വാങ്ങാറുള്ളത്. കുറഞ്ഞ ചെലവില്‍ വര്‍ഷത്തില്‍ മൂന്നോ നാലോ തവണ യാത്ര പോകുന്നതു മാത്രമാണ് ജീവിതത്തിലെ ഏക ആഡംബരം.

റിട്ടയര്‍മെന്റ് ഫണ്ടിലും മറ്റ് നിക്ഷേപ അക്കൗണ്ടുകളിലും ഫ്ളോറിഡയിലും കാലിഫോര്‍ണിയയിലുമുള്ള വീടുകളിലുമായി ഏകദേശം 1.11 കോടി രൂപ നിക്ഷേപം നടത്തിക്കഴിഞ്ഞു. ഓരോ വര്‍ഷവും തന്റെ ടേക്ക് ഹോം പേയുടെ 35 ശതമാനം നിക്ഷേപം നടത്താനാണ് ഉദ്ദേശിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം



Latest News