ടെലികോം രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കാൻ റിലയൻസ് ജിയോ വീണ്ടും എത്തുന്നു. ജിയോ എയർഫൈബറാണ് ഇത്തവണ വിപണിയിൽ എത്തിക്കാൻ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ 19-ന് ജിയോ എയർഫൈബർ വിപണിയിൽ അവതരിപ്പിക്കുന്നതാണ്.
റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങൾ നടത്തിയത്. ഈ വർഷം ഡിസംബറോടെ രാജ്യം മുഴുവൻ അൾട്രാ-ഹൈ-സ്പീഡ് നെറ്റ്‌വർക്ക് കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ പുതിയ നീക്കം.
ഫൈബർ നെറ്റ്‌വർക്ക് ഇല്ലാതെ തന്നെ ഫൈബർ നെറ്റ്‌വർക്കിന്റെ സ്പീഡ് വയർലെസായി നൽകുന്ന സംവിധാനമാണ് ജിയോയുടെ എയർഫൈബർ. 1gbms സ്പീഡാണ് എയർഫൈബർ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ, പ്ലാനുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ജിയോ പങ്കുവെച്ചിട്ടില്ല. ഇവ സെപ്റ്റംബർ 19-ന് ശേഷം മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ.
read more പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം; വി.ഡി. സതീശന് ഡിവൈഎഫ്ഐയുടെ വക്കീൽ നോട്ടീസ്
ഒരു വർഷത്തിനകം രാജ്യത്തെ പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും 5ജി വിന്യസിക്കാൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം, ഫൈബർ നെറ്റ്‌വർക്കിന്റെ സ്പീഡ് വയർലെസായി വാഗ്ദാനം ചെയ്യാൻ ഭാരതി എയർടെലും ശ്രമങ്ങൾ നടത്തുന്നുണ്ട്. എയർടെൽ എക്സ്ട്രീം ഫൈബർ എന്ന പേരിലാണ് ഇവ പുറത്തിറക്കാൻ സാധ്യത.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം