സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ തരംഗം സൃഷ്ടിച്ചവയാണ് വിവോയുടെ വൈ സീരീസുകൾ. വിവിധ കാലയളവുകളിലായി പുറത്തിറക്കിയ വൈ സീരീസുകൾ വലിയ തോതിൽ ജനപ്രീതി നേടിയെടുത്തിരുന്നു.
ഇത്തവണ വിവോയുടെ രണ്ട് വൈ സീരീസ് ഹാൻഡ്സെറ്റുകളുടെ വില കുറച്ചിരിക്കുകയാണ് കമ്പനി. മാസങ്ങൾക്ക് മുൻപ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച വിവോ വൈ02ടി, വിവോ വൈ36 എന്നീ സ്മാർട്ട്ഫോണുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ വില വിവരങ്ങൾ അറിയാം.
വിവോ വൈ02ടി സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യുമ്പോൾ ഉള്ള വില 9,999 രൂപയായിരുന്നു. ഹാൻഡ്സെറ്റുകൾക്ക് 500 രൂപയുടെ കിഴിവാണ് വിവോ ഒരുക്കിയിരിക്കുന്നത്.
read more പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം; വി.ഡി. സതീശന് ഡിവൈഎഫ്ഐയുടെ വക്കീൽ നോട്ടീസ്
ഇതോടെ, വിവോ വൈ02ടി 9,499 രൂപയ്ക്ക് വാങ്ങാനാകും. ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ 9,499 രൂപയ്ക്ക് ഈ ഹാൻഡ്സെറ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, വിവോ വൈ36 സ്മാർട്ട്ഫോണുകൾക്ക് 1,000 രൂപയാണ് കുറച്ചിരിക്കുന്നത്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഈ മോഡൽ ഇപ്പോൾ 15,999 രൂപയ്ക്ക് വാങ്ങാനാകും. ഫ്ലിപ്കാർട്ടിൽ ബാങ്ക് ഓഫർ നിലനിൽക്കുന്നതിനാൽ 1,000 രൂപയുടെ അധിക ക്യാഷ്ബാക്കും ലഭിക്കുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















