സ്റ്റോക്ഹോം: സ്വീഡനിൽ തീവ്ര വലതുപക്ഷ വിഭാഗക്കാരൻ ഖുറാൻ കത്തിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ 15 പേർ അറസ്റ്റിൽ. സ്വീഡനിലെ മൂന്നാമത്തെ വലിയ നഗരമായ മാൽമോയിൽ ഞായറാഴ്ച രാത്രിയോടെ(പ്രാദേശിക സമയം) ആണ് സംഭവം നടന്നത്. സൽവാൻ മോമിക എന്ന സ്ഥിരം ഖുറാൻ വിരുദ്ധ പ്രക്ഷോഭകൻ വീണ്ടും ഗ്രന്ഥം കത്തിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്.
പൊലീസ് സംരക്ഷണത്തിൽ ഖുർആൻ കത്തിക്കുന്നത് തടയാൻ നൂറോളം പേരെത്തി. അഭയാർഥികൾ വസിക്കുന്ന മേഖലയ്ക്ക് സമീപം നടന്ന സംഘർഷത്തിനിടെ പോലീസിന് നേർക്ക് കല്ലേറുണ്ടായി. പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ബാരിക്കേഡുകളും പ്രതിഷേധക്കാർ തീവച്ച് നശിപ്പിച്ചു.
കഴിഞ്ഞ മാസങ്ങളിലും സ്വീഡൻ, ഡെന്മാർക് എന്നിവിടങ്ങളിൽ തീവ്ര വലതുപക്ഷ കക്ഷികൾ ഖുർആൻ കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
ഇത് വിവിധ മുസ്ലിം രാജ്യങ്ങളിൽ പ്രതിഷേധത്തിന് കാരണമായി. ഡെന്മാർക് മതഗ്രന്ഥങ്ങളെ അവഹേളിക്കുന്നത് വിലക്കി നിയമനിർമാണത്തിന് തയാറായി. മതനിന്ദ കുറ്റകരമാക്കുന്ന നിയമങ്ങൾ സ്വീഡൻ 1970ൽ ഉപേക്ഷിച്ചതാണ്. ഇത് പുനഃസ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സർക്കാർനിലപാട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം