ഏറ്റവും നീളമുള്ള മുള്ളറ്റ് എന്ന റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ വനിത. തലമുടിയുടെ മുൻഭാഗവും ഇരു വശങ്ങളും തീരെചെറുതായി വെട്ടിയൊതുക്കുകയും പുറകിലേക്കു മാത്രം നീട്ടി വളർത്തുകയും ചെയ്ത പണ്ട് വളരെയധികം പ്രചാരത്തിലുണ്ടായിരുന്ന ഹെയർ സ്റ്റൈലാണിത്. 58 വയസ്സുള്ള ടാമി മാനിസ് എന്ന വനിതയാണ് ഈ ലോകറെക്കോർഡ് നേടിയിരിക്കുന്നത്. 172.72 സെന്റിമീറ്ററാണ് മുടിയുടെ നീളം
നീളമുള്ള മുടിയായതുകൊണ്ട് സംരക്ഷിക്കാൻ ബുദ്ധിമുട്ടാണ്. എക്സ്ട്രാ കെയർ നൽകുകയും വേണം. ബൈക്ക് യാത്രകളിൽ മുടിയുടെ അറ്റം പാന്റിന്റെ ബെൽറ്റിനോടൊപ്പം ചേർത്തുവച്ചാണ് ടാമി സഞ്ചരിക്കാറുള്ളത്.
Also Read : അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഉണ്ട് : സനാതനധർമ്മ പരമർശത്തിൽ നിലപാടറിയിച്ച് കോൺഗ്രസ്
1980ൽ പുറത്തിറങ്ങിയ അമേരിക്കൻ റോക്ക് ബാൻഡായ ടിൽ ടുഡേയുടെ ഒരു മ്യൂസിക് വീഡിയോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മാനിസ് മുടി വളർത്തിയത്. മാനിസ് 33 വർഷമായി മുടി മുറിച്ചിട്ടില്ല. ‘ആദ്യമായി ഈ ഹെയർസ്റ്റൈൽ പരീക്ഷിക്കാൻ പോയപ്പോൾ ഇത് എനിക്ക് ചേരില്ല എന്ന് പറഞ്ഞ് മറ്റൊന്ന് പരീക്ഷിക്കാനായിരുന്നു നിർദ്ദേശിച്ചത്. എന്നാൽ എനിക്ക് ഈ ഹെയർസ്റ്റൈൽ ആയിരുന്നു വേണ്ടത്. ആ തീരുമാനം തെറ്റിയില്ലെന്നു ടാമി പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം