പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ രാജൻപുർ ജില്ലയിൽ വ്യഭിചാരക്കുറ്റം ആരോപിച്ചു യുവതിയെ കല്ലെറിഞ്ഞു കൊന്നു.
പാക്കിസ്ഥാനിൽ വർഷത്തിൽ ആയിരത്തോളം സ്ത്രീകളാണു സമാനമായ രീതിയിൽ കൊല്ലപ്പെടുന്നതെന്നു മനുഷ്യാവകാശ സംഘടനകൾ പറയുന്നു. വീട്ടുകാരുടെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം ചെയ്യുന്നവരെയും വ്യഭിചാരക്കുറ്റമാരോപിച്ച് കൊല്ലാറുണ്ട്. പഞ്ചാബിലെ മിയാൻവാലി ജില്ലയിൽ ഏതാനും ദിവസം മുൻപ് യുവ വനിതാഡോക്ടറെ വെടിവച്ചുകൊന്ന സംഭവവും ഉണ്ടായി.
Also Read : സൈനീക അഭ്യാസം അവസാനിച്ചതിന് പിന്നാലെ ആണവ മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ
ഭർത്താവും 2 സഹോദരങ്ങളും ചേർന്നു യുവതിയെ മരത്തിൽ കെട്ടിയിട്ട് ഉപദ്രവിച്ചശേഷം കല്ലെറിഞ്ഞു കൊന്നെന്നു പൊലീസ് പറഞ്ഞു. പ്രതികൾ ഒളിവിലാണ്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം