മംഗോളിയ: മംഗോളിയയുടെ നാടോടി സംസ്കാരത്തില്‍നിന്നുള്ള ബിംബങ്ങള്‍ കടമെടുത്ത പ്രസംഗവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ മംഗോളിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
also read.. വിലയിടിഞ്ഞ് തക്കാളി: കിലോഗ്രാമിന് ആറ് രൂപ വരെയായി
“നാമെല്ലാം നാടോടികള്‍, സന്തോഷം തേടുന്ന തീര്‍ഥാടകര്‍, സ്നേഹദാഹികളായ സഞ്ചാരികള്‍’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 1450 കത്തോലിക്കര്‍ മാത്രം താമസിക്കുന്ന മംഗോളിയയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് ഒന്നാമന്‍.
“ബയ്ര്‍ശ’ എന്നു മംഗോളിയന്‍ ഭാഷയില്‍ നന്ദിയര്‍പ്പിച്ച മാര്‍പാപ്പ, മംഗോളിയയിലെ ചെറു വിശ്വാസിസമൂഹത്തിന് തന്റെ ഹൃദയത്തില്‍ എപ്പോഴും വലിയ സ്ഥാനമാണെന്നും കൂട്ടിച്ചേര്‍ത്തു.
മംഗോളിയക്കാര്‍ ഐസ് ഹോക്കി കളിക്കുന്ന സ്റെറപ് അറീന എന്ന ഇന്‍ഡോര്‍ സ്റേറഡിയത്തിലാണ് അദ്ദേഹം കുര്‍ബാനയര്‍പ്പണം നടത്തിയത്. രാജ്യത്ത് ആകെയുള്ള വിശ്വാസി കുടുംബങ്ങളില്‍നിന്നെല്ലാം ഇതില്‍ പങ്കെടുക്കാന്‍ ആളുകളെത്തി.
എയ്ഡ് ടു ദ് ചര്‍ച്ച് ഇന്‍ നീഡ് എന്ന കത്തോലിക്കാ സംഘടനയുടെ കണക്കനുസരിച്ച് മംഗോളിയയിലെ ക്രിസ്ത്യാനികള്‍ 2% മാത്രം. ഇടവകകള്‍ ഏറെയും തലസ്ഥാനത്തു തന്നെയാണെങ്കിലും 30 അംഗങ്ങളുള്ള ഒരു ഇടവക മാത്രം വിദൂരമായ ഒരിടത്താണ്. അവരും കുര്‍ബാനയില്‍ പങ്കെടുത്തു.
ചടങ്ങില്‍ ഒട്ടേറെ ബുദ്ധസന്യാസിമാരും മുസ്ലിം, ജൂത, ഹിന്ദു പ്രതിനിധികളുള്‍പ്പെടെയുള്ളവരും പങ്കെടുത്തു. നേരത്തേ നടന്ന സര്‍വമത യോഗത്തില്‍ ജ്ഞാനികള്‍ക്ക് ദാനം ആനന്ദമാണെന്ന ബുദ്ധ സന്ദേശം ക്രിസ്തുവചനവുമായി മാര്‍പാപ്പ ചേര്‍ത്തുവച്ചു. ചൈനയിലെ കത്തോലിക്കാ വിശ്വാസികളോട് നിര്‍ഭയരായി മുന്നേറാന്‍ കുര്‍ബാനയ്ക്കു ശേഷം അദ്ദേഹം ആഹ്വാനം ചെയ്തു. ചൈനയിലെ ഷിന്‍ജിയാങ്ങില്‍നിന്നുള്ള ചെറിയൊരു സംഘം കുര്‍ബാനയ്ക്ക് എത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA