ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രക്രിയയെപ്പറ്റി പഠിക്കാനുള്ള എട്ടംഗ സമിതിയിൽ നിന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി പിന്മാറി. സമിതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും കോൺഗ്രസ് പാർട്ടിയുടെ നിർദേശപ്രകാരമാണ് സമിതിയിൽ നിന്ന് പിന്മാറുന്നതെന്നും ചൗധരി അറിയിച്ചു.
സമിതിയിൽ അംഗമാകാനില്ലെന്ന് വ്യക്തമാക്കി ചൗധരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സമിതിയിൽ ഉൾപ്പെടുത്താതിരുന്നതിനെതിരെ കോൺഗ്രസ് നേരത്തെ പ്രതിഷേധം ഉയർത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA