ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി; അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പി​ന്മാ​റി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ച് ന​ട​ത്തു​ന്ന ‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ പ്ര​ക്രി​യ​യെ​പ്പ​റ്റി പ​ഠി​ക്കാ​നു​ള്ള എ​ട്ടം​ഗ സ​മി​തി​യി​ൽ നി​ന്ന് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പി​ന്മാ​റി. സ​മി​തി ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​മി​തി​യി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​തെ​ന്നും ചൗ​ധ​രി അ​റി​യി​ച്ചു.

സ​മി​തി​യി​ൽ അം​ഗ​മാ​കാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ചൗ​ധ​രി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ക​ത്ത് ന​ൽ​കി. എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് നേ​ര​ത്തെ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം